അവരും ഒരു കൂട്ടം മനുഷ്യരാണ്, കുറച്ചെങ്കിലും മനുഷ്വത്വം കാണിചൂടെ;ദുരിതം തീരാതെ ലക്ഷദ്വീപ് നിവാസികൾ

0
168

കഴിഞ്ഞ കുറച്ച് നാൾ മുമ്പ് വരെ ലക്ഷ്വദ്വീപ് വാർത്താമാധ്യമങ്ങളിൽ നിറഞ്ഞ് നിന്നിരുന്നു. പക്ഷേ ഇന്നില്ല. അത് അവിടുത്തെ പ്രശ്നങ്ങൾ അവസാനിച്ചതുകൊണ്ടല്ല. മറിച്ച് മാധ്യമങ്ങൽ ഇതിലും ഹെെപ്പുള്ള ഒറ്റവാക്കിൽ പറഞ്ഞാൽ വൈറലായ വാർത്തകൾ തേടി പ്പോകുന്നത് കൊണ്ടാണ്. ഇക്കഴിഞ്ഞ ദിവസം ലക്ഷദ്വീപ് ഇതു വരേയും ദുരിതാവസ്ഥയിൽ കര കയറിയിട്ടില്ല എന്ന തരത്തിൽ ഐഷാ സുൽത്താനയുടെ എഫ് ബി പോസ്റ്റ് കണ്ടിരുന്നു.

ഐഷാ സുൽത്താനയുടെ പോസ്റ്റ് ഇപ്രകാരമാണ്,.ലക്ഷദ്വീപിന്റെ ഇപ്പോഴത്തെ പ്രശ്നങ്ങളിൽ വലിയൊരു പ്രശ്നമാണ് കപ്പൽ ഗതാഗതം, അത് സംബന്ധിച്ചു ഞങ്ങൾ കുറച്ച് പേരെ കൊണ്ട് കഴിയുന്ന തരത്തിലുള്ള ഇടപെടലുകൾ നടത്തിയിരുന്നു, എന്നാൽ ഞങ്ങൾക്കൊരു ആശ്വാസമായികൊണ്ട് കേരള പോർറ്റ് മിനിസ്റ്റർ Ahammad Devarkovil Sir ഈ പ്രശ്നം ശ്രദ്ധിക്കുകയും കാര്യമായി തന്നെ ഇടപെടുകയും ചെയ്തിട്ടുണ്ട്… അതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നും ലക്ഷദ്വീപ് പോർട്ട്‌ അസിസ്റ്റന്റ് ഡയറക്ടറേ വിളിക്കുകയും അന്നെഷിക്കുകയും ചെയ്തിരുന്നു എന്നാൽ ലക്ഷദ്വീപ് പോർട്ട്‌ ഡയറക്ടർ അവരോട് പറഞ്ഞ കള്ളത്തരമാണ് എന്നെ സങ്കടത്തിലാഴ്ത്തിയത്, ലക്ഷദ്വീപിൽ മുമ്പ് തന്നെ ഓടിയ കപ്പലുകളുടെ എണ്ണം കുറച്ചാണ് അവരോട് പറഞ്ഞത്… പിന്നെ സർവർ ഡൗൺ ആയത് കൊണ്ടാണ് ടിക്കറ്റ് ഇഷ്യു ചെയ്യാൻ പറ്റാത്തത് പോലും…

 

എനിക്ക് അറിയാൻ മേലാത്തത് കൊണ്ട് ചോദിക്കുവാ
ശെരിക്കും ഈ പോർട്ട്‌ അസിസ്റ്റന്റ് ഡയറക്ടറിന് ഇങ്ങനെയൊക്കെ നുണ പറയാൻ പറ്റുമോ? സർവർ ഡൗൺ ആയാൽ തന്നെ അത് എത്ര ദിവസമെടുക്കും ശെരിയാക്കാൻ? ഏഴ് കപ്പലുകൾ ഓടിയിരുന്ന ദ്വീപിലെ കവരത്തി കപ്പലിന് മാത്രമേ ആക്സിഡന്റ് സംഭവിച്ചിട്ടുള്ളൂ, ബാക്കി കപ്പലുകൾ നിങ്ങൾ എന്ത് കാരണം പറഞ്ഞാണ് ഓടിക്കാത്തത്?.മാറിയിരുന്നു കളിയാക്കുന്നവരോട്
ഞങ്ങൾ ഞങളുടെ അവകാശങ്ങൾക്ക് വേണ്ടിയാണ് പ്രതിഷേധിക്കുന്നത് അല്ലാതെ ആരുടേയും ഔദാര്യത്തിന് വേണ്ടിയല്ല

ലക്ഷ്വദ്വീപിലേക്കുള്ള യാത്ര കപ്പലുകൾ ഒരെണ്ണമാക്കി വെട്ടിക്കുറച്ചതിന്റെ ദുരിതം പേറുകയാണ് കുറച്ചു നാളുകളായി ലക്ഷ്വദ്വാപ് ജനത. നേരത്തെ ഏഴ് കപ്പലുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഒരെണ്ണം മാത്രമാണ് ലക്ഷ്വദ്വീപിലേക്ക് സർവ്വീസ് നടത്തുന്നത്. കപ്പലുകളുടെ കുറവ് മൂലം വിദ്യാർത്ഥികളും രോ​ഗികളും അടക്കമുള്ളവർ ഏറെ ബുദ്ധിമുട്ടാണ് നേരിടുന്നത്. രാത്രിമുഴുവനും ടിക്കറ്റ് കൗണ്ടറിന് മുന്നിൽ ക്യൂ നിന്നാലും ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ് ഇവിടെയെന്ന് പ്രദേശവാസികൾ പറയുന്നു. രാവിലെ പലപ്പോഴും പല കാരണങ്ങൾ പറ‍്ഞ്മ അധികൃതര‍്‍ മടക്കി അയയ്ക്കുകയാണ് പതിവ്. ഒരാഴ്ക്കുചള്ളിൽ യാത്ര ദുരിതം പരിഹരിക്കണെന്നാവശ്യവുമായി ദ്വീപ് ജനത രം​ഗത്തെത്തിയിട്ടുണ്ട്. . അല്ലെങ്കിൽ ശ്കതമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അവർ അറിയിച്ചു.