നടപ്പാലം ഇല്ല;സ്ട്രോക്ക് വന്നയാളെ നാട്ടുകാർ ചുമന്നത് കിലോമീറ്ററുകൾ

0
149

എല്ലാത്തിലും നമ്പർ വൺ ആണ് കേരളം എന്നാണ് പൊതുവെ നമ്മൾ അഭിപ്രായപ്പെടുന്നത് .എന്നാൽ അത്തരത്തിൽ നമ്മൾക്ക് അഹങ്കരിക്കാൻ യാതൊരുവിധ  അവകാശവും ഇല്ല എന്ന് നമ്മെ  ഓര്മപെടുത്തുന്നതാണ് ഈ ദൃശ്യങ്ങൾ .ഇത് ഉത്തരേന്ത്യയിൽ ഒന്നുമല്ല നടന്നിരിക്കുന്നത് .നമ്മളുടെ കേരളത്തിൽ  തന്നെയാണ്. നടപ്പാലം ഇല്ലാത്തതിനാൽ സ്ട്രോക്ക് വന്നയാളെ നാട്ടുകാരും ബന്ധുക്കളും വയൽവരമ്പിലൂടെ കിലോമീറ്റർ നടന്ന് ആശുപത്രിയിൽ എത്തിക്കുന്നത്തിന്റേതാണ് ഈ വീഡിയോ .

ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ നിലംപേരൂരിലാണ് സംഭവം നടന്നത് .വര്ഷങ്ങളായി  ഒരു നടപ്പാലത്തിന് വേണ്ടി  ഈ ഗ്രാമത്തിലെ ആളുകൾ മാറി മാറി വരുന്ന അധികാരികളെ കണ്ട് സംസാരിക്കുന്നുണ്ട് എങ്കിലും ആരും തിരിഞ്ഞു പോലും നോക്കാറില്ല .ഇലെക്ഷൻ വരുമ്പോൾ എല്ലാ രാഷ്ട്രീയകാരും  വാഗ്‌ദാനങ്ങളുമായി എത്തുമെങ്കിലും അധികാരം കിട്ടിയാൽ പിന്നീട്അവർ ഈ വഴി തിരിഞ്ഞു നോക്കാറുപോലുമില്ലന്ന് ഗ്രാമവാസികൾ പറയുന്നു .