കുഞ്ചാക്കോബോബന്റെ വൈറൽ വീഡിയോ….

0
128

ചാക്കോച്ചൻ തന്റെ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 2015ല്‍ ഷാര്‍ജയില്‍ വെച്ച് നടന്ന ‘മഴവില്ലഴകില്‍ അമ്മ’ എന്ന പരിപാടിക്കായി നടത്തിയ ഫ്‌ലൈറ്റ് യാത്രയില്‍ നിന്നുള്ള ഒരു ഭാഗമാണ് കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. താന്‍ വളരെ പ്രധാനപ്പെട്ടൊരു കര്‍ത്തവ്യം ചെയ്തു കൊണ്ടിരിക്കുന്ന ആളാണ് എന്ന് കുഞ്ചാക്കോ ബോബന്‍ പറയുമ്പോള്‍ അത് കേട്ട് പൊട്ടിച്ചിരിക്കുന്ന ജയസൂര്യയെയും ഒപ്പം ‘എന്തുവാടാ അതെന്ന്’ ചോദിക്കുന്ന നരേനുമാണ് വീഡിയോയിലുള്ളത്.
നമ്മുക്ക് ചുറ്റും ക്രയ്‌സിയായ സുഹൃത്തുക്കളുള്ളപ്പോള്‍’ എന്ന അടികുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ അന്തരിച്ച നടൻ കലാഭവൻ മണിയെ കാണുന്നതും ഏറെ സന്തോഷം നൽകിയ കാഴ്ച ആണെന്നാണ് ആരാധകർ പറയുന്നത്. സോഷ്യൽ മീഡിയിൽ സജീവമായ കുഞ്ചാക്കോ ബോബൻ പങ്കുവെയ്ക്കുന്ന പോസ്റ്റുകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്.