അശ്രദ്ധമായ ഡ്രെെവിംഗ് പലർക്കും ഉപദ്രവമാകാറുണ്ട്.എതിരെ വരുന്ന വാഹനയാത്രികരെ എങ്ങനെ ഒക്കെ ബുദ്ധിമുട്ടിക്കാമോ ആങ്ങനെ ബുദ്ധിമുട്ടിക്കുന്ന ഡ്രൈവർമാരണ് അധികവും.അങ്ങനെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.ഇത്തവണയും പതിവു പോലെ വില്ലൻ കെ.എസ്.ആർ.ടി.സി ആണ്. ഇതോടെ വെട്ടിലായതാകട്ടെ ലോറി ഡ്രൈവറും. എല്ലാ നിയമം പാലിച്ച് റോഡിന്റെ ഇടതുവശത്തുകൂടി വരുന്ന ലോറിയെ ആണ് വീഡിയോയിൽ കാണുന്നത്.പക്ഷേ എതിർദിശയിലൂടെ സ്ഥലം ഇല്ലാതിരുന്നിട്ടും കുത്തികയറ്റിയെപോലെ ഒരു കെഎസ്ആർടിസി വരുന്നു.മറ്റൊരു രക്ഷയും ഇല്ലാതെ ബസിലെ സാധാരണക്കാരുടെ ജീവൻ രക്ഷിക്കാനായി ലോറി ഡ്രെെവർ വാഹനം വെട്ടിച്ച് നീക്കി.
തുടർന്ന് പാർക്ക് ചെയ്തിരിക്കുന്ന കാറിലേക്ക് ലോറി ഇടിച്ച് നിന്നു.പക്ഷേ കണ്ടുനിന്നവർ ലോറി ഡ്രൈവറിന് നേരെ പാഞ്ഞടുക്കുന്നതാണ് പിന്നീട് കാണുന്നത്.ഇതിനിടയിൽ ഒന്നുമറിയാത്തതുപോലെ കെഎസ്ആർടിസി കടന്നു പോകുകയും ചെയ്തു.വേഗത്തിൽ എത്താനുള്ള തിരക്കിൽ നമ്മൾ ഇതുപോലെ മറ്റുള്ളവരെ ബുദ്ധിമുട്ടിലാക്കി സ്വയം രക്ഷപെടാറുണ്ട്.പലപ്പോഴും കെഎസ്ആർടിസി ഇതിൽ മുൻപന്തിയിലാണ്.എത്ര അപകടങ്ങൾ വരുത്തിവെച്ചാലും ചോദിക്കാൻ ആരും വരില്ലെ എന്നൊരു തോന്നലിലൂടെയാണ് ഇത്തരം അപകടങ്ങൾ കൂടുന്നത്.ഈ വീഡിയോ ദൃശ്യങ്ങൾ അതിന് ഉദാഹരണമാണ്.നിരവധിപേരാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
