ഷാൾ ഇടണം, മുടി അഴിച്ചിടരുത് , ഫോൺ ചെയ്യരുത് ; നന്ദുവിന്റെ ഇടപെടലുകളെക്കുറിച്ച് കൃഷ്ണപ്രിയയുടെ അമ്മ

0
150

‘മുടി അഴിച്ചിടാന്‍ സമ്മതിക്കാറില്ല, ചുരിദാറിന്റെ ഷാള്‍ ഒരു വശം മാത്രമായി ഇടാന്‍ പാടില്ല, ഭംഗിയില്‍ ഒരുങ്ങി നടക്കാന്‍ പാടില്ല, താന്‍ പറയുന്നയാളെയേ ഫോണ്‍ ചെയ്യാന്‍ പാടുള്ളൂ. ഇങ്ങനെ പലകാര്യങ്ങളിലും ഇയാള്‍ കൃഷ്ണപ്രിയക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു,’ അമ്മ പറയുന്നു.

തിക്കോടിയില്‍ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിലെ മരണപ്പെട്ട കൃഷ്ണപ്രിയയുടെ അമ്മയുടെ വാക്കുകണിത്. രണ്ട് ദിവസം മുന്‍പ് ജോലിക്ക് പോവുന്നതിനിടെ കൃഷ്ണയുടെ ഫോണ്‍ നന്ദു ബലമായി പിടിച്ചു വാങ്ങിയിരുന്നു. കോണ്‍ടാക്റ്റ് ലിസ്റ്റിലുണ്ടായിരുന്ന പലര്‍ക്കും താന്‍ കൃഷ്ണയെ കല്യാണം കഴിക്കാന്‍ പോവുകയാണെന്ന് വോയ്‌സ് മെസേജയച്ചു.

പിന്നീട് ഫോണ്‍ തിരിച്ചേല്‍പ്പിക്കാനെന്ന പേരില്‍ നന്ദുവും ഒരു സുഹൃത്തും കൃഷ്ണയുടെ വീട്ടിലെത്തി. കൃഷ്ണപ്രിയയെ കല്യാണം കഴിച്ച് തരണമെന്ന് അച്ഛനോടാവശ്യപ്പെട്ടു.മകള്‍ക്ക് കല്യാണ പ്രായമായിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ കല്യാണം കഴിച്ച് തന്നില്ലെങ്കില്‍ അവളെ കൊന്നുകളയുമെന്നും പറഞ്ഞാണ് നന്ദു വീട്ടില്‍ നിന്നിറങ്ങിയതെന്ന് യുവതിയുടെ അമ്മ കൂട്ടിച്ചേര്‍ത്തു.

പ്രദേശത്തെ സജീവ ബി.ജെ.പി പ്രവര്‍ത്തകനായിരുന്ന നന്ദു ശബരിമലയ്ക്ക് പോകാന്‍ മാലയിട്ട് വ്രതത്തിലായിരുന്നു. അതേസമയം ഇയാള്‍ കൃഷ്ണപ്രിയയെ പ്രണയ നൈരാശ്യത്തിന്റെ പേരിലാണ് കൊലപ്പെടുത്തിയത് എന്നതരത്തിലുള്ള പ്രചരണം നടക്കുന്നുണ്ട്. നന്ദു ഇന്ന് രാവിലെ മരണപ്പെട്ടു.