ഓൺലൈൻ റമ്മി കളി മറ്റൊരാളുടെ കൂടി ജീവൻ എടുത്തിരിക്കുന്നു .കോഴിക്കോട് കൊയിലാണ്ടി ചേലിയയിലെ യുവതിയുടെ മരണത്തിനുപിന്നിൽ ഓൺലൈൻ റമ്മി കളിയാണ് എന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത് . ഇരുപത് ലക്ഷത്തോളം രൂപയാണ് ബിജിഷയ്ക്ക് റമ്മി കളിച്ച് നഷ്ടമായതെന്നും ഇതേ തുടർന്നുണ്ടായ മാനസിക വിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പോലീസ് വ്യക്തമാക്കി .
കൂടാതെ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി ഒന്നേമുക്കാല്‍ കോടി രൂപയുടെ ഇടപാടുകളാണ് രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി ബിജിഷ നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട് .ലോക്‌ഡോൺ സമയത്തായിരുന്നു ബിജിഷ ഓൺലൈൻ ഗെയിം കളിക്കാനായി തുടങ്ങിയത് . ആദ്യം ചെറിയ രീതിയിലുള്ള ഓണ്‍ലൈന്‍ ഗെയിമുകളിലാണ് പണം മുടക്കി കളിച്ചിരുന്നത് .പിന്നീട് ഓൺലൈൻ റമ്മിയിലേക്ക് മാറി.ആദ്യഘട്ടത്തിൽ കളികൾ ജയിച്ച് പണം ലഭിച്ചതോടെ വീണ്ടും ഗെയിമുകൾക്ക് വേണ്ടി പണം നിക്ഷേപിക്കുകയായിരുന്നു ബിജിഷ ചെയ്തിരുന്നത്.എന്നാൽ ഓൺലൈൻ റമ്മിയിൽ ബിജിഷക്ക് പരാജയം ആയിരുന്നു .പണം നഷ്ടമായി .
എന്നാൽ പണം നഷ്ട്ടമായിട്ടും ബിജിഷ കൂടുതൽ പങ്ക് നിക്ഷേപിച്ച് വീണ്ടും കാളി തുടർന്ന് .വീട്ടുകാര്‍ വിവാഹത്തിനായി കരുതിയിരുന്ന 35 പവനോളം സ്വർണം പണയം വെച്ചും കാളി തുടർന്നു ബിജിഷ .കൂടാതെ, ഓണ്‍ലൈന്‍ വായ്പ നല്‍കുന്ന കമ്പനികളില്‍ നിന്നും ബിജിഷ വായ്പ എടുത്തിരുന്നു. വായ്പയെടുത്ത് റമ്മി കളിച്ചിട്ടും മുടക്കിയ തുക തിരിച്ച് പിടിക്കാൻ യുവതിക്കായില്ല.തുടർന്ന് തിരിച്ചടവ് മുടങ്ങിയതോടെ വായ്പ നൽകിയവർ ബിജിഷയുടെ സുഹൃത്തുക്കൾക്കടക്കം സന്ദേശങ്ങൾ അയച്ചിരുന്നു. വായ്പ തിരിച്ചടക്കാത്ത ബിജിഷയെ മോശമായി ചിത്രീകരിച്ചാണ് സന്ദേശങ്ങൾ അയച്ചിരുന്നത്. ഇതെല്ലാമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് കണ്ടെത്തൽ.