മദ്യലഹരിയിൽ പെരുമ്പാമ്പുമായി സ്‌കൂട്ടർ യാത്ര ;യുവാവിനെതിരെ കേസ്

0
143

മദ്യം തലക്ക് പിടിച്ചുകഴിഞ്ഞാൽ നമ്മൾ എന്താണ് ചെയ്യുന്നതെന്ന് നമ്മൾക്ക്  ഒരു ബോധവും കാണില്ല .കുറച്ച് ദിവസങ്ങൾക്ക് മുൻപ് അത്തരത്തിൽ ഒരുസംഭവം കോഴിക്കോട് നടന്നിരുന്നു .മദ്യലഹരിയിൽ യുവാവ് പെരുമ്പാമ്പിന് തന്റെ ബൈക്കിൽ ഒരു ലിഫ്റ്റ് കൊടുത്തു. ഇപ്പോൾ ഇതുകാരണം പൊല്ലാപ്പിലായിരിക്കുകയാണ് കക്ഷി .മദ്യ ലഹരിയില്‍ പെരുമ്പാമ്പിനെ  പിടികൂടി സ്‌കൂട്ടറില്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ച സംഭവത്തില്‍ യുവാവിനെതിരെ വനംവകുപ്പ് കേസെടുത്തിരിക്കുകയാണ് .

കോഴിക്കോട് മുചുകുന്ന് സ്വദേശി ജിത്തുവിനെതിരെയാണ് വനംവകുപ്പ് കേസെടുത്തത്. വന്യജീവി സംരക്ഷണ നിയമം അനുസരിച്ചാണ് കേസെടുത്തത്.കോഴിക്കോട് കൊയിലാണ്ടിയിലാണ് ജിത്തു പെരുമ്ബാമ്ബിനെ പിടിച്ചത്. പാമ്പിനെ കഴുത്തിലിട്ട് പ്രദര്‍ശിപ്പിച്ച ശേഷം സ്‌കൂട്ടറിന്റെ പുറകില്‍ വച്ചാണ് ഇയാൾ  പൊലീസ് സ്റ്റേഷനിലെത്തിച്ചത്. കഴിഞ്ഞമാസം 30 ന് രാത്രിയാണ് സംഭവം നടന്നത്. മദ്യലഹരിയില്‍ സ്‌കൂട്ടറില്‍ വരുന്ന വഴിയാണ് ജിത്തു പെരുമ്പാമ്പിനെ വഴിയരികില്‍ കാണുന്നത്. ഉടന്‍ വണ്ടി നിര്‍ത്തി പാമ്ബിനെയെടുത്ത് പിന്നിലെ സീറ്റില്‍ വയ്ക്കുകയായിരുന്നു.

ജിത്തു പോലീസ് സ്റ്റേഷനിൽ എത്തിച്ച പാമ്പിനെ വനപാലകർക്ക് കൈമാറി .അവർ ഈ പാമ്പിനെ വനത്തിൽ തുറന്ന് വിടുകയും ചെയ്തിരുന്നു .എന്നാൽ ജിത്തു പാമ്പിനെ പിടിക്കുന്നതിന്റെയും വണ്ടിയിൽ വെച്ച് കൊണ്ടുപോകുന്നതിന്റെയും വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു .ഇതോടെയാണ് ജിത്തുവിനെതിരെ കേസെടുക്കാൻ പോലീസ് തയാറായത് .