കോഴിക്കോട് ചേവായൂര്‍ ചില്‍ഡ്രണ്‍സ് ഹോമില്‍ നിന്ന് രക്ഷപെട്ട പെൺകുട്ടികളുടെ നിർണായക വെളിപ്പെടുത്തൽ .തങ്ങൾക്കൊപ്പം പിടിയിലായ യുവാക്കൾ മദ്യം നൽകി തങ്ങളെ ശാരീരിക പീഡനത്തിന് ശ്രമിച്ചെന്നാണ് പെൺകുട്ടികളെ മൊഴി നൽകിയത് .പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവാക്കള്‍ക്ക് എതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ്, പോക്‌സോ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുമെന്നാണ് വിവരം. കൊല്ലം, തൃശ്ശൂര്‍ സ്വദേശികളായ യുവാക്കളാണ് നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.
കൂടാതെ ചില്‍ഡ്രന്‍സ് ഹോമിലെ അവസ്ഥ മോശമായതാണ് പുറത്ത് പോവാന്‍ തീരുമാനിച്ചതിന് പിന്നിലെന്നും പെണ്‍കുട്ടികള്‍ മൊഴിനല്‍കിയിട്ടുണ്ട്. ചില്‍ഡ്രണ്‍സ് ഹോം വിട്ടിറങ്ങി ഗോവയിലേക്ക് പോവാനായിരുന്നു പദ്ധതിയെന്നും കുട്ടികള്‍ പറയുന്നു. വിവിധയിടങ്ങളില്‍ നിന്നും കണ്ടെത്തിയ ആറ് പെണ്‍കുട്ടികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും .
ഇതേസമയം തന്നെ ചിൽഡ്രൻസ് ഹോമിൽ നിന്നും കടക്കാൻ പെൺകുട്ടികലെ സാമ്പത്തികമായി സഹായിച്ച യുവാവിനെ കുറിച്ചും പോലീസിനെ സൂചന ലഭിച്ചട്ടുണ്ട് . മലപ്പുറം എടക്കരയിലെ സുഹൃത്താണ് പെൺകുട്ടികൾക്ക്പ ണം നല്‍കി സഹായിച്ചത്.ഒരു കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടറുടെ അക്കൗണ്ടിലേക്കും, ഒരു ഇതര സംസ്ഥാന തൊഴിലാളിയുടെ അക്കൗണ്ടിലേക്കുമാണ് ഇയാൾ പണം ഇട്ട് നൽകിയത്.പെൺകുട്ടികളുടെ ആവശ്യ പ്രകാരമായിരുന്നു ഇത് . ഈ തുക ഉപയോഗിച്ചാണ് പെണ്‍കുട്ടികള്‍ യാത്ര ചെയ്തത്.
കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് കാണാതായ കുട്ടികള്‍ പാലക്കാട് വഴിയാണ് ബെംഗളൂരുവിലേക്ക് കടന്നതെന്ന് പൊലീസ് പറയുന്നത്.ബെംഗളൂരുവിലെ മടിവാളയില്‍ നിന്നായിരുന്നു ആദ്യത്തെ പെണ്‍കുട്ടിയെ കണ്ടെത്തിയത്. പിന്നീട് ഇന്നലെ പുലർച്ചെ രണ്ടാമത്തെ പെൺകുട്ടിയെയും കണ്ടെത്തിയിരുന്നു .