വടകര തണ്ണീര്‍ പന്തലില്‍ ഗുണ്ടാസംഘം വീട് കയറി അക്രമിച്ച സംഭവത്തില്‍ പോലീസിനെ വെല്ലുവിളിച്ച് ഒളിവിലുള്ള ഗുണ്ടാ തലവന്റെ വീഡിയോ സന്ദേശം പുറത്ത്. കണ്ണൂര്‍ നാറാത്ത് സ്വദേശി ഷമീമാണ് ഒളിവിലിരിക്കെ എസ്‌ഐയ്ക്ക് വേണ്ടി ഭീക്ഷണി സന്ദേശം തയ്യാറാക്കിയിരിക്കുന്നത്. നാദാപുരംകാര്‍ക്ക് എന്നെ മനസിലായിട്ടില്ലെന്ന് തോന്നുന്നുവെന്നും ജീവിതം മുട്ടിപോകുന്ന കാര്യമായതിനാല്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങുകയാണെന്നും ഷമീം വീഡിയോയില്‍ പറയുന്നു.
കഴിഞ്ഞദിവസമായിരുന്നു നാദാപുരത്ത് ഷെമീമും സംഘവും വീട് കേറി ആക്രമണം നടത്തിയത് .കഞ്ചാവ് കേസിൽ അറസ്റ്റിലായി ജാമ്യത്തിലെത്തിയ ആളുടെ വീട്ടിലായിരുന്നു ആക്രമണം നടത്തിയത്.മയക്കുമരുന്ന് വിതരണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് പ്രശ്നം ചർച്ച ചെയ്യാനെത്തിയപ്പോളാണ് ആക്രമണം നടന്നത് എന്നാണ് സൂചന .ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരെയും അക്രമി സംഘം മർദി ച്ചിരുന്നു .ഭീക്ഷണി പെടുത്തുകയും ചെയ്തിരുന്നു .
സംഭവത്തിൽ ഷമീമിന്റെ സഹായി ആയിരുന്ന ഷെഹീദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.കൂടാതെ സംഘം എത്തിയ വാഹനവും പോലീസ് പിടിച്ചെടുത്തിട്ടുണ്ടായിരുന്നു .ഇതിനു പിന്നാലയാണ് ഇപ്പോൾ ഷമീമിന്റെ ഭീക്ഷണി സന്ദേശം പുറത്തു വന്നിരിക്കുന്നത് .ഇപ്പോൾ പോലീസ് സംഘം കണ്ണൂർ നാറാത് ഷമീമിനെ തിരഞ്ഞ് എത്തിയിട്ടുണ്ട് .എന്നാൽ ഇതുവരെ ഷമീമിനെ അറസ്റ്റ് ചെയ്യാൻ പോലീസിനു കഴിഞ്ഞട്ടില്ല .