ഇത്രയും വലിയ ശിക്ഷ വേണമായിരുന്നോ ഈ പാവങ്ങളോട് !

0
99

വിഴിഞ്ഞം കൊലപാതകത്തിലെ പ്രതികൾ ഇതിനും മുമ്പും കൊലപാതകം നടത്തിയതായി മൊഴി. ഒരു വർഷം മുമ്പ് വിഴിഞ്ഞത്തെ പതിനാലുകാരിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയതും വീട്ടമ്മയെ കൊലപ്പെടുത്തിയ ഇന്നലെ പിടിയിലായ റഫീഖ ബീവിയും മകൻ ഷഫീഖും. ഷഫീഖ് പെൺകുട്ടിയെ പീഡിപ്പിച്ച വിവരം പുറത്തറിയാതിരിക്കാനാണ് കുട്ടിയെ കൊലപ്പെടുത്തിയത്.

കോവളം സ്വദേശികളായ ആനന്ദൻ ചെട്ട്യാരുടെയും ഗീതയുടേയും വളർത്തുമകൾ 14 കാരി കൊല്ലപ്പെടുന്നത് ഒരു വർഷം മുമ്പാണ്. തലയ്ക്ക് പിന്നിലേറ്റ അടിയാണ് മരണകാരണം എന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കൊലപാതകത്തിന് പിന്നിൽ ഈ വൃദ്ധ ദമ്പതികൾ തന്നെ എന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിലായി പിന്നീട് പൊലീസ്.

കോടിയ പീഡനങ്ങൾ ഒരു വർഷമായി സഹിക്കുകയായിരുന്നു ആനന്ദ് ചെട്ടിയാരും കുടുംബവും. സംഭവം നടന്ന് ഒരു വർഷത്തിനിപ്പുറമാണ് കേസിലെ നിർണായക വഴിത്തിരിവുണ്ടാകുന്നത്.