ഗുണ്ടകളുടെ കൈയ്യിലേക്ക് കേരള സംസ്ഥാനത്തെ എറിഞ്ഞു കൊടുക്കുന്ന ആഭ്യന്തര മന്ത്രിയും ,സർക്കാരും

0
132

കോട്ടയത്ത് പത്തൊൻപത് വയസുകാരനെ  തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയശേഷം മൃതദേഹം  പൊലീസ് സ്റ്റേഷനില്‍ കൊണ്ടിട്ട സംഭവം സംസ്ഥാനത്തിന് തന്നെ  പമാനകരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു . ഗുണ്ടകളെ നിലയ്ക്ക് നിര്‍ത്താന്‍ നമ്മുടെ  ആഭ്യന്തര വകുപ്പിനാകുന് സാധിക്കുന്നില്ല എന്നും  അദ്ദേഹം വിമര്‍ശിച്ചു.ഷാന്‍ ബാബുവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.കൂടാതെ തന്നെ  ഗുണ്ടകളെയും ക്രിമിനലുകളെയും സിപിഎം രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന്റെ പരിണിത ഫലമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഇതേ സമയം തന്നെ പത്തൊൻപതുകാരന്റെ കൊലപാതകത്തിൽ പോലീസിനെയും ആഭ്യന്തര വകുപ്പിനെയും രൂക്ഷമായി വിമർശിച്ച് ഫാത്തിമ തഹ്ലിയയും  രംഗത്ത് എത്തിയിരുന്നു . ഗുണ്ടകളുടെ കൈയ്യിലേക്ക് കേരള സംസ്ഥാനത്തെ എറിഞ്ഞു കൊടുക്കുന്ന ആഭ്യന്തര മന്ത്രിക്കും സർക്കാറിനും അഭിവാദ്യം വിളിക്കാനും തിരുവാതിര കളിക്കാനുമുള്ള ആളുകൾ ഇനിയും വരില്ലേ, ഈ വഴി എനന്നായിരുന്നു സംഭവത്തെ വിമർശിച്ച ഫാത്തിമ ഫേസ്ബുക്കിൽ കുറിച്ചത് .

ഇതേസമയം തന്നെ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ട സംഭവം  എതിര്‍ ഗുണ്ടാ സംഘത്തെ ഭയപ്പെടുത്താനായിരുന്നെന്നും ജോമോന്‍ പോലീസിൽ മൊഴിനല്കിയതായി റിപ്പോർട്ട് .ഷാനെ കൊല്ലാൻ ഉദ്ദേശം ഇല്ലായിരുന്നു  ഷാനെ മര്‍ദിക്കുകയായിരുന്നു ലക്ഷ്യം, എന്നാല്‍ യുവാവ് മരിക്കുകയായിരുന്നു എന്നും പറയുന്നു . കൊല്ലപ്പെട്ട ഷാനിന് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി വിവരമില്ല. ഷാനിന്റെ പേരില്‍ കേസുകളുമില്ല. ഇന്‍സ്റ്റഗ്രാമില്‍ സൂര്യനൊത്തുള്ള പടം പോസ്റ്റ് ചെയ്തത് കണ്ടാണ് ജോമോന്‍ ഷാനിനെ ഉന്നമിട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.