കൊട്ടാരക്കര ചന്തമുക്കിൽ ചുഴലിക്കാറ്റ് .തിങ്കളാഴ്ച വൈകിട്ട് 3.30 നായിരുന്നു സംഭവം നടന്നത് ചുഴലിക്കാറ്റിൽ ഗ്രൗണ്ടിൽ സ്ഥാപിച്ചിരുന്ന പന്തൽ പറന്നുപോയി.ചന്തമുക്കിലെ മുനിസിപ്പൽ ഗ്രൗണ്ടിൽ സ്ഥാപിച്ചിരുന്ന 20 അടി നീളവും വീതിയുമുള്ള വലിയ പന്തലാണ് ഇരുമ്പ് ഫ്രെയിം ഉൾപ്പെടെ പറന്നു പൊങ്ങിയത്.ഒരു മിനിറ്റ് ദൈർഘ്യമുള്ള ചുഴലിക്കാറ്റാണ് വീശിയടിച്ചത്.
ഫ്രെയിമും ഇരുമ്പ് തൂണുമുൾപ്പെടെ മുകളിലേയ്ക്ക് പറന്നുപോയ പന്തൽ അതുവഴി കടന്നുപോയ 11 കെവി എബിസി വൈദ്യുതി ലൈനിൽ കുരുങ്ങി കടകളുടെ മുകളിൽ തങ്ങി നിൽക്കുകയായിരുന്നു. ഉടൻതന്നെ കെഎസ്ഇബി ജീവനക്കാർ എത്തി ലൈൻ ഓഫ് ചെയ്തു.തുടർന്ന് ഫയർഫോഴ്‌സ് എത്തി കെഎസ്ഇബി ജീവനക്കാരുടെ സഹായത്തോടെ രണ്ട് മണിക്കൂർ പണിപ്പെട്ടാണ്പന്തൽ താഴെയിറക്കിയത് .