മതത്തിന്റെ പേരില്‍, ഹിന്ദുവല്ലെന്ന കാരണം ചൂണ്ടിക്കാട്ടി, കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കുന്നതില്‍ നിന്നും ഭരതനാട്യ നര്‍ത്തകി മന്‍സിയയെ വിലക്കിയ ക്ഷേത്ര ഭാരവാഹികളുടെ നടപടിയില്‍ പ്രതിഷേധവുമായി കലാകാരികള്‍. നമസ്‌കാരം, നിര്‍ഭാഗ്യകരമായ കാര്യങ്ങള്‍ നേരിട്ട കലാകാരികള്‍ക്കൊപ്പം നില്‍ക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കുന്നതിനാല്‍, ഏപ്രില്‍ 24ന് കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നടത്തേണ്ടിയിരുന്ന ഡാന്‍സ് ഫെസ്റ്റിവലില്‍ പെര്‍ഫോം ചെയ്യുന്നതില്‍ നിന്നും പിന്മാറുവാന്‍ ഞാന്‍ തീരുമാനിച്ചു,” ദേവിക സജീവന്‍ കുറിച്ചു.
എന്നാല്‍ മന്‍സിയക്ക് അവസരം നിഷേധിച്ചത് ഉള്‍പ്പെടെ നിരവധി കാരണങ്ങളാണ് താന്‍ ക്ഷേത്രത്തിലെ പരിപാടിയില്‍ നിന്നും പിന്മാറാന്‍ കാരണം എന്നാണ് അഞ്ജു അരവിന്ദ് കുറിച്ചത്.”അതെ, ഏപ്രില്‍ 21ന് നടക്കുന്ന കൂടല്‍മാണിക്യം ക്ഷേത്രത്തിലെ നൃത്തപരിപാടിയില്‍ നൃത്തം അവതരിപ്പിക്കേണ്ട എന്ന് ഞാന്‍ തീരുമാനിച്ചിരിക്കുന്നു,” അഞ്ജു അരവിന്ദ് കുറിച്ചു