കൊടുങ്ങല്ലൂർ ക്ഷേത്ര മേൽശാന്തിയുടെ മകൻ ഭാര്യയെ ഇറക്കി വിട്ടതായി പരാതി

0
88

കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ മേൽശാന്തിയുടെ മരുമകളെയും പേരക്കുട്ടിയെയും വീട്ടിൽ നിന്നും ഇറക്കിവിട്ടതായി പരാതി. മേൽശാന്തിയുടെ മകൻ ശ്രീജേഷിനെതിരെയാണ് ഭാര്യ സവിത പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.തന്നേയും മകളേയും വീട്ടിൽ നിന്ന് ഇറക്കി വിട്ടതായാണ് സവിതയുടെ ആരേപണം. വിവാഹമോചനം ആവശ്യപ്പെട്ട് ശ്രീജേഷ് പരാതി നൽകിയതായും തന്റെ അമ്മയെ ശ്രീജേഷ് മർദ്ദിച്ചിരുന്നതായും സവിത ആരോപിക്കുന്നു.

കഴിഞ്ഞ ദിവസമാണ് സവിതയെ വീട് പുറത്താക്കി വാതിൽ പൂട്ടിയത്. സവിതയും കുഞ്ഞും വീടിന് പുറത്ത് നിന്ന് മൊബെെലിൽ പകർത്തിയ വീഡിയോയിലാണ് ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. കുഞ്ഞിന് ഭക്ഷണം നൽകാൻ പോലും സമ്മതിക്കുന്നില്ലെന്നും സവിത പറയുന്നു.