കൊടുങ്ങല്ലൂര്‍ എറിയാട് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയെ വഴിയിൽ തടഞ്ഞു നിറുത്തി വെട്ടികൊന്നു. എറിയാട് ബ്ലോക്കിന് തെക്കുവശം ഇളങ്ങരപ്പറമ്പിൽ നാസറിൻ്റെ ഭാര്യ 30 വയസ്സുള്ള റിൻസിയെയാണ് യുവാവ് ആക്രമിച്ച കൊലപ്പെടുത്തിയത് .ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത് .
കേരളവർമ്മ ഹയർ സെക്കണ്ടറി സ്കൂളിന് സമീപത്ത്തുണക്കട നടത്തുകയാണ് റിന്‍സി. തുണിക്കട അടച്ച മടങ്ങുകയായിരുന്ന റിന്സിയെ തടഞ്ഞുനിര്‍ത്തിയ ശേഷം അയല്‍വാസിയായ റിയാസ് എന്ന യുവാവാൻ വെട്ടിയത് .ഈ സാമയം റിന്സിയോടൊപ്പം മക്കളും ഉണ്ടായിരുന്നു .അക്രമം കണ്ട് നടുങ്ങിയ റിന്‍സിയുടെ മക്കളുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ റിയാസിനായി പോലീസ് തിരച്ചിൽ നടത്തിവരികയാണ് .റിന്‍സിയുടെ കടയില്‍ റിയാസ് മുന്‍പ് ജോലി ചെയ്തിരുന്നതായി പറയപ്പെടുന്നു .മുൻപ് റിയാസിനെതിരെ റിൻസി പോലീസിൽ പരാതി നൽകിയിരുന്നു .ഇതിന്റെ പ്രതികാരത്തിലാകാം റിയാസ് റിന്സിയെ വെട്ടിക്കൊലപ്പെടുത്തിയത് എന്നാണ് പോലീസ് പറയുന്നത് .കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തിഅന്വേഷണം ആരംഭിച്ചിട്ടുണ്ട് .