തമ്മിലടിച്ച് കോടിയേരിയും എം.എം.മണിയും

0
149

സിപിഎമ്മിൽ ഉള്ളിൽ തന്നെ ചേരി തിരിഞ്ഞ് പോര് നടക്കുന്നു. അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കുകയും പൊതു മാധ്യമങ്ങലിൽ അവ വിരവരിക്കുകയും ചെയ്യുകയാണ് ഇപ്പോ പുതിയ ട്രെൻഡ് .രവീന്ദ്രൻ പട്ടയം വിഷയത്തിലാണ് എംഎം മണിയും കേടിയേരിയും ചേരി തിരിഞ്ഞത്. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയതിൽ ആശങ്ക വേണ്ടെന്ന് സിപിഐഎം.എം അറിയിച്ചത്.

ഇതോടെ എം മണിയെയും സിപിഐഎം ജില്ലാ നേതൃത്വത്തെയും തള്ളി പറഞ്ഞിരിക്കുകയാണ് കോടിയേരി ബാലകൃഷ്ണൻ. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയ നടപടി 2019 ൽ സർക്കാരെടുത്ത തീരുമാനത്തിന്റെ ഭാഗമാണ്.പട്ടയം റദ്ദാക്കിയതിന്റെ പേരിൽ ആരെയും ഒഴിപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പട്ടയം നിയമാനുസൃതമല്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ ക്രമപ്പെടുത്തുന്നതിന്റെ ഭാഗം.

ഇടുക്കി ജില്ലയിലെ മൂന്നാർ മേഖലയിൽ വിതരണം ചെയ്യപ്പെട്ടിട്ടുള്ളതായി കണ്ടെത്തിയ ഒരു കൂട്ടം പട്ടയങ്ങളെ വിളിക്കുന്ന പേരാണ് രവീന്ദ്രൻ പട്ടയം. ദേവികുളം താലൂക്കിൽ അഡീഷണൽ തഹസിൽദാരായിരുന്ന എം.ഐ. രവീന്ദ്രൻ ഒപ്പിട്ടു നൽകിയ പട്ടയങ്ങളെയാണ്‌ ഇങ്ങനെ അറിയപ്പെടുന്നത്.

ഇതേസമയം തന്നെ രവീന്ദ്രൻ പട്ടയം റദ്ദാക്കാനുള്ള നടപടി ഉടൻ ആരംഭിക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ്. അതിനായി ടീം രുപീകരിക്കും. അപേക്ഷ സ്വീകരിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. ഇതിനിടെ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയതിൽ ആശങ്ക വേണ്ടെന്ന് സിപിഐഎം.എം അറിയിച്ചു.