റെഡ് സി​ഗ്നൽ തെറ്റിച്ച് അപകടം: വീഡിയോ

0
166

കൊച്ചി കളമശ്ശേരിയിൽ സിഗ്നല്‍ തെറ്റിച്ച് ചീറിപ്പാഞ്ഞ് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം  സംഭവത്തിൽ നാലുപേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവര്‍ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.  അലന്‍ ആന്റണി , ജിന്‍സന്‍ കെ സിറിള്‍,  റിജോ അഗസ്റ്റിന്‍ എന്നിവരാണ് പരിക്കേറ്റ് ചികില്‍സയിലുള്ളത്.

എന്നാൽ ഒരാളുടെ വിവരം ലഭ്യമായിട്ടില്ല. എറണാകുളം   ഭാഗത്തുനിന്ന് കളമശ്ശേരി-ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് റെഡ് സിഗ്‌നല്‍ തെറ്റിച്ച് മുന്നോട്ടെടുത്തപ്പോള്‍ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇവിടെ പതിവായി ഇത്തരത്തിലുള്ള ബൈക്കുകളുടെ മരണയോട്ടം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.