താരസംഘടനയായ ‘അമ്മ’ വനിതാദിനവുമായി സംഘടിപ്പിച്ച പരിപാടിക്കിടെ നടി ഭാവനയുടെ തുറന്നു പറച്ചിലിനെ പ്രശംസിച്ച് മുന്‍ മന്ത്രിയും എം.എല്‍.എയുമായ കെ.കെ. ശൈലജ.ഇരയല്ല,താൻ അതിജീവിതയാണെന്നു നടി തുറന്ന് പാറഞ്ഞതിൽ വളരെ സന്ദോശമുണ്ടെന്നും ശൈലജ ടീച്ചർ പറഞ്ഞു . പ്രതിസന്ധികളെ അതിജീവിക്കുക എന്നത് പൂർണ്ണമായും സന്തോഷമുള്ള കാര്യമാണ്. അതിക്രമത്തിന് ഇരയായൊരാൾ അതിനെ മറികടക്കുക എന്നത് വലിയ കാര്യമാണെന്നും അവർ പറഞ്ഞു.
എല്ലാ മേഖലയിലും പരാതിപരിഹാര സെല്‍ വേണമെന്നും സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് ഒപ്പം നില്‍ക്കാന്‍ താരസംഘടനകള്‍ക്ക് കഴിയണമെന്നും ശൈലജ ടീച്ചര്‍ വ്യക്തമാക്കി.സിനിമാ മേഖലയില്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുറന്നുപറയാന്‍ സ്ത്രീകളും അതുകേള്‍ക്കാന്‍ സംഘടനകളും തയ്യാറാകണം. വർഷങ്ങളോളം പരാതി പറയാൻ കാത്ത് നിൽക്കണ്ട .അഹിതമായ നോട്ടമോ, വാക്കോ, സ്പർശമോ ഉണ്ടായാൽ അപ്പോൾ തന്നെ തുറന്ന് പറയാൻ പെൺകുട്ടികൾ തയ്യാറാകണമെന്നും അവർ വ്യക്തമാക്കി .
പുരുഷന്മാര്‍ വലിയ നടന്മാരാണെന്നും സ്ത്രീകള്‍ പിന്നിലാണെന്നുമുള്ള കാഴ്ച്ചപ്പാട് ശരിയല്ല. സ്ത്രീകള്‍ രണ്ടാം തരമാണെന്ന കാഴ്ച്ചപ്പാടിനെതിരെ പോരടണമെന്നും ശൈലജ ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.സ്ത്രീകൾക്ക് സ്വാഭാവികമായും കുടുംബത്തിൽ വലിയ ഉത്തരവാദിത്തങ്ങൾ ഉണ്ട്. അത് നിറവേറ്റുന്നതിന് ഒപ്പം അവളുടെ ഇഷ്ടങ്ങളും തുടർന്നു കൊണ്ട് പോകാൻ കഴിയണം. മഞ്ജു വാര്യർ തിരിച്ചു വന്നതിൽ തനിക്കു വലിയ സന്തോഷം ഉണ്ട്. താൻ അത് മഞ്ജുവാര്യരോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും കെ കെ ശൈലജ പറഞ്ഞു.