കിഴക്കമ്പലം കലാപം ഒരു ഒർമ്മപ്പെടുത്തലാണ്: തുഷാർ വെള്ളാപ്പള്ളി

0
153

കിഴക്കമ്പലത്ത് കിറ്റെക്‌സ് തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ അതിഥി തൊഴിലാളികൾക്കെതിരെ വിദ്വേഷപ്രചരണവുമായി ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി.

മറുനാടൻ തൊഴിലാളികൾക്ക് നമ്മൾ അതിഥി തൊഴിലാളികൾ എന്ന ഓമനപ്പേര് നൽകിയെന്നും, അവരെ മുളയിലെ നുള്ളിയില്ലെങ്കിൽ വൻമരമാവുമെന്നും പിന്നെ മടിയിൽ വെക്കാൻ സാധിക്കില്ലെന്നുമായിരുന്നു തുഷാർ ഫേസ്ബുക്കിൽ കുറിച്ചത്
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മറുനാടൻ തൊഴിലാളികൾക്ക് നമ്മൾ അതിഥി തൊഴിലാളികൾ എന്ന ഓമനപേര് നൽകി. അതിഥികളെ ഊട്ടി ഉറക്കി. മലയാളികൾ മറുനാട്ടിൽ ജോലിക്കു പോകുന്നത് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പോകുന്നിടത്ത് അവഗണന അനുഭവിച്ച് മൃഗതുല്യ ജീവിതം നയിച്ചവരുമാണ് നമ്മൾ. നമ്മുടെ ദുരനുഭവം മറ്റുള്ളവർക്ക് ഉണ്ടാകരുത് എന്ന് കരുതി സേവനം ആകാം. പക്ഷെ അത് അതിരുകടക്കരുത്. കിഴക്കമ്പലം കലാപം ഒരു ഒർമ്മപ്പെടുത്തലാണ്,’ തുഷാർ വെള്ളാപ്പള്ളി എഴുതി.

മറ്റ് സംസ്ഥാനങ്ങളിൽ ഭീകര പ്രവർത്തനത്തിലും കലാപങ്ങളിലും കൊലപാതകങ്ങളിലും പ്രതിയായവർ അതിഥി തൊഴിലാളികൾക്കിടിയിൽ നിന്നും പിടികൂടുന്നത് നിത്യസംഭവമാണെന്നും, കേരളത്തിൽ കൊള്ളയും കൊലയും ചെയ്യുന്നവരും നിരവധിയുണ്ടെന്നും തുഷാർ പറയുന്നു..