കിറ്റ് -കാറ്റ് കവറിൽ ഹിന്ദു ദൈവങ്ങൾ; ബാൻ ചെയ്ത് കമ്പനി

0
78

ചോക്ലേറ്റുകൾ ഇഷ്ടപ്പെടുന്നവരുടെ ഇഷ്ട മിട്ടായികളിൽ ഒന്നാകും കിറ്റ് കാറ്റ് എന്നത് .ഇപ്പോൾ ഇതാ ഒരു കവർ മൂലം പുലിവാല് പിടിച്ചിരിക്കുകയാണ് കിറ്റ്കാറ്റ് .സംഭവം മറ്റൊന്നുമല്ല ദൈവങ്ങളുടെ ഫോട്ടോ മിട്ടായിയുടെ കവറില്‍ ഉപയോഗിച്ചു .ഇതിപ്പോൾ വലിയ വിമര്ശനങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത് .ഹിന്ദു ദൈവങ്ങളുടെ ഫോട്ടോ ആണ് പ്രൊമോഷന് വേണ്ടി കിറ്റ് കാറ്റ് തങ്ങളുടെ കവറിൽ ഉൾപ്പെടുത്തിയത് .പ്രൊമോഷന് വേണ്ടി ചെയ്ത ഈ കാര്യമാണ് ഇപ്പോൾ കിറ്റ് കാറ്റിന് വലിയ  പൊല്ലാപ്പായി മാറിയിരിക്കുന്നത്  .

പ്രമോഷന്റെ ഭാഗമായി ഭഗവാന്‍ ജഗന്നാഥ്, ബലഭദ്രന്‍, സുഭദ്ര തുടങ്ങിയ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളായിരുന്നു ചോക്ലേറ്റ് കവറുകളില്‍ ഉപയോഗിച്ചത്. കവര്‍ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ നിന്നും വന്‍ പ്രതിഷേധമാണ് കിറ്റ്-കാറ്റിനെതിരെ ഉണ്ടായത് .ചോക്ലേറ്റ് കഴിച്ചതിന് ശേഷം ആളുകള്‍ കവറുകള്‍ വലിച്ചെറിയും. വളരെ ബഹുമാനിക്കപ്പെടുന്ന ദൈവങ്ങളുടെ ചിത്രങ്ങള്‍ ഒടുവില്‍ റോഡുകളിലും അഴുക്കുചാലുകളിലും ചവറ്റുകുട്ടകളിലും കാണപ്പെടും. അതു കൊണ്ട് ചിത്രങ്ങള്‍  നീക്കം ചെയ്യണം എന്നാണാവശ്യപെട്ട് നിരവധി ആളുകളായിരുന്നു രംഗത്തെത്തിയത് .

ഇത്തരത്തിൽ എല്ലായിടങ്ങളിൽ നിന്നും പ്രതിഷേധം ശക്തമായതോടെ പ്രശസ്ത ബ്രാന്‍ഡായ കിറ്റ് കാറ്റ് വിപണിയില്‍ നിന്നും കമ്പനിക്ക് പിൻവലിക്കേണ്ടി വന്നു.പിന്നാലെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ കമ്പനി രംഗത്തെത്തുകയും ചെയ്തിരുന്നു  ‘കാര്യത്തിന്റെ ഗൗരവം ഞങ്ങള്‍ മനസ്സിലാക്കുന്നു, ആരുടെയെങ്കിലും മത വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു എന്നുമായിരുന്നു ഇതിൽ ‘ നെസ്‌ലേ വക്താവ് പറഞ്ഞത് . ട്വിറ്ററിലൂടെയായിരുന്നു  ഇക്കാര്യം അറിയിച്ചത്.മുന്‍കൂര്‍ നടപടിയെന്ന നിലയില്‍ കഴിഞ്ഞ വര്‍ഷം തന്നെ വിപണിയില്‍ നിന്ന് ചിത്രങ്ങളുള്ള പായ്ക്കുകള്‍ പിന്‍വലിച്ചതായും കമ്പനി അറിയിച്ചു.