‘കീർത്തിലാൽസ്’ സവിശേഷ ശേഖരമായ ‘ദി ആൽക്കെമിസ്റ്റ്’ ഇനി കൊച്ചിയിലും ….

0
228

ഗുണനിലവാരത്തിലും വിശ്വസ്തതയിലും ഉപഭോക്താക്കൾ വിലമതിക്കുന്ന പ്രീമിയം ഫൈൻ ഡയമണ്ട്, ഗോൾഡ് ജ്വല്ലറി ബ്രാൻഡായ കീർത്തിലാൽസ് സവിശേഷമായ “ദി ആൽക്കെമിസ്റ്റ്” ഡയമണ്ട് ആഭരണ ശേഖരം കീർത്തിലാൽസ് കൊച്ചി ഷോറൂമിലൂടെ ജനങ്ങളിലേക്കെത്തിക്കുന്നു .മലയാളികളുടെ പ്രിയ നടി സ്വാസിക വിജയ് കളക്ഷൻ ലോഞ്ച് ചെയ്തുകൊണ്ട് ചടങ്ങിൽ പങ്കെടുത്തു.

ഇതോടൊപ്പം തന്നെ എല്ലാ ഡയമണ്ട് ആഭരണങ്ങൾക്കും കീർത്തിലാൽസ് ഒരു കാരറ്റിന് 10,000 രൂപയുടെ കിഴിവിന്റെ പ്രത്യേക ഉത്സവ ഓഫറും നൽകിവരുന്നുണ്ട്.എൻജിനീയറിംഗ്, വൈദഗ്ധ്യം, കരകൗശല നിപുണത എന്നിവയുടെ സീമകൾക്ക് അപ്പുറത്തേക്കു കടക്കുന്ന ഒരു ആഘോഷമാണ് ആൽക്കെമിസ്റ്റ് ശേഖരം.

ഉപയോക്താവിന്റെ സന്തോഷത്തിനായി ഉന്നത എഞ്ചിനീയറിംഗ് അധിഷ്‌ഠിത സ്‌മാർട്ട് സൊല്യൂഷൻ നൽകുന്നതിന് മാസങ്ങൾ നീണ്ട ഗവേഷണ-വികസന പ്രവർത്തനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ശേഖരം.. ഇന്ത്യയിൽ ഇതാദ്യമായി, ഉപയോക്താവിന് ഒരേ ആഭരണങ്ങൾ പല തരത്തിൽ ധരിക്കാൻ കഴിയുന്ന ഒരു പുതിയ ഡൈനാമിക് ഫാഷൻ സ്റ്റേറ്റ്‌മെന്റ് കീർത്തിലാന്ഡ്സ് സൃഷ്‌ടിചിരിക്കുന്നത് .തനതു ആഭരണ ഡിസൈനുകളിലൂടെ  കീർത്തിലാൽസിന് നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമായ കാര്യമാണ്. അടുത്തയിടെ, അഭിമാനകരമായ “നാഷണൽ ജൂവലറി അവാർഡ്സ് 2021”-ൽ ഈ ബ്രാൻഡ് രണ്ട് സുപ്രധാന അവാർഡുകൾ കരസ്ഥമാക്കിയിരുന്നു. ‘പേൾ ജൂവലറി ഓഫ് ദി ഇയർ’, ‘റിംഗ് ഓഫ് ദി ഇയർ’ എന്നീ വിഭാഗങ്ങളിലായിരുന്നു  ഈ ബ്രാൻഡിന് ബഹുമതി ലഭിച്ചത്.

തങ്ങളുടെ പുതിയ ‘ദി ആൽക്കെമിസ്റ്റ് ശേഖരം’ പുറത്തിറക്കുന്നതിൽ തനിക്ക്  അതിയായ സന്തോഷമുണ്ടെന്ന് കീർത്തിലാൽസിന്റെ ബിസിനസ് സ്ട്രാറ്റജി ഡയറക്ടറായ സൂരജ് ശാന്തകുമാർ പറഞ്ഞു . ഡിസൈനിലും പുതുമയിലും അതിരുകൾക്ക് അപ്പുറത്തേക്കു പോകുന്ന ഒരാളുടെ ശൈലിയിലേക്ക് വൈവിധ്യത കൊണ്ടുവരാനുള്ള ഒരു പുതിയ മാർഗമാണ് ഈ ശേഖരം എന്നും അദ്ദേഹം വ്യക്തമാക്കി .

ഈ ശേഖരത്തിലെ ആഭരണങ്ങൾ വ്യത്യസ്ത ശൈലികളിൽ ധരിക്കാൻ കഴിയും. അതുകൊണ്ടുതന്നെ അവ നാനാതരം അവസരങ്ങൾക്ക് അനുയോജ്യമാണ്. ആധുനിക സ്ത്രീകൾക്ക് ഈ ശേഖരത്തിൽ നിന്നുള്ള ഏത് ആഭരണങ്ങളും ആഗ്രഹിക്കുന്ന രീതിയിൽ ധരിക്കാനാകുന്ന ഉയർന്ന സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള സ്മാർട്ട് സൊല്യൂഷൻ നൽകുന്ന വിധത്തിലാണ് ഈ ആഭരണങ്ങൾ ഉണ്ടാക്കിയിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി .

ഡിസൈനുകൾ വ്യക്തികളുടെ ഇഷ്ടാനുസൃത രീതിയിൽ ഉണ്ടാക്കുന്നതിലും കീർത്തിലാൽസിനു വൈദഗ്ധ്യമുണ്ട്.അതുകൊണ്ട് തന്നെ ഈ സേവനങ്ങൾ പരമാവധി  ഉപയോഗപ്പെടുത്തി ഉപഭോക്താക്കൾക്ക് സ്വന്തം വ്യക്തിത്വം വിളിച്ചോതുന്ന ഡിസൈനുകൾ കീർത്തിലാൽസിൽ നിന്നും  വാങ്ങാനാകുന്നതാണ് . ദക്ഷിണേന്ത്യയിലും അതുപോലെ അമേരിക്കയിലുമായി 14 തനത് ഷോറൂമുകൾക്കൊപ്പം ഉയർന്ന നിലവാരമുള്ള സർട്ടിഫൈഡ് വജ്രങ്ങൾ മാത്രം നൽകുന്ന ബ്രാൻഡാണ് ‘കിർത്തിലാൽസ്’.