കടലുകാണിപാറ കാണാനെത്തിയ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം !;കഞ്ചാവ് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി മർദിച്ചു

0
151

തിരുവനന്തപുരം കിളിമാനൂരിൽ വിദ്യാർഥികൾക്ക് നേരെ സദാചാര ആക്രമണമെന്ന് പരാതി. കടലുകാണി പാറ കാണാൻ പോയ മൂന്ന് വിദ്യാർഥികളെ സാമൂഹവിരുദ്ധർ അക്രമിച്ചെന്ന് ആരോപിച്ച് വിദ്യാർഥികൾ കിളിമാനൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട് . ഇന്നലെ വൈകിട്ടായിരുന്നു സംഭവം നടന്നത് .സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു .

സഹ്യാദ്രിക്കും അറബിക്കടലിനും അഭിമുഖമായി ആനയുടെ ആകൃതിയിൽ പരസ്പരം തൊടാത്ത ആറ് കൂറ്റൻ പാറകളാണ് കടലു കാണിപ്പാറ.പാറയിൽ നിന്ന് 50 അടി താഴ്ചയിൽ ഒരു ഗുഹാക്ഷേത്രംവും ഉണ്ട് .കടലു കാണി പാറയുടെ സൗന്ദര്യം ആസ്വദിക്കാൻ നിരവധി പേരാണ് പ്രതിദിനം ഇവിടെ  എത്തുന്നത്. അത്തരത്തിൽ കടലുകാണി പാറ കാണാനെത്തിയ വിദ്യാർത്ഥികൾക്കാണ് ആക്രമണം  നേരിട്ടത് .

മര്ദിച്ചവർ തങ്ങളെ കഞ്ചാവ് കേസിൽ കുടുക്കുമെന്ന് ഭീക്ക്ഷണിപ്പെടുത്തിയതായും കുട്ടികൾ പോലീസിനോട് പാറഞ്ഞിട്ടുണ്ട് .കുട്ടികളുടെ രക്ഷിതാക്കൾ വന്നതിന് ശേഷമായിരുന്നു കുട്ടികളെ അക്രമിസംഘം  വിട്ടയച്ചത്.കുട്ടികളുടെ രക്ഷിതാക്കൾ സംഭവത്തിൽ പൊലീസിന് പരാതി നല്കിയിട്ടുണ്ട് .കുട്ടികളെ മര്ധിക്കുന്നതിന്റെ ദൃശ്യങ്ങൾ അടക്കം പൊലീസിന് നൽകിയാണ് പരാതി നൽകിയിരിക്കുന്നത് .