വിജയ്ബാബുവിന് പണി കിട്ടി : ഇനി പിറകെ ഇന്റർപോൾ

0
84

വിജയ് ബാബുവിനെ കണ്ടെത്താൻ അന്വേഷണ സംഘം പുതിയ നീക്കത്തിന് ഒരുങ്ങുന്നു. ഇത്തവണ ഇന്റർപോളിന്റെ സഹായമാണ് പോലീസ് സ്വീകരിക്കുന്നത്. ഇൻർപോളിനെക്കൊണ്ട് ബ്ലൂകോർണർ നോട്ടീസ് പുറത്തിറക്കി ഇയാളുടെ ഒളിസങ്കേതം കണ്ടെത്തുകയാണ് ലക്ഷ്യം.

ബ്ലൂകോർണർ നോട്ടീസ് പുറത്തിറക്കിയാൽ ഏത് വിദേശരാജ്യത്ത് എവിടെയാണെന്ന് കണ്ടെത്താൻ അവിടത്തെ പോലീസിന് കഴിയും. കേസിന്റെ തീവ്രതയനുസരിച്ച് വേണമെങ്കിൽ വിദേശരാജ്യത്ത് എവിടെയാണെന്ന് കണ്ടെത്താൻ അവിടത്തെ പോലീസിന് കഴിയും. കേസിന്റെ തീവ്രതയനുസരിച്ച് വേണമെങ്കിൽ വിദേശത്തുവെച്ച് അവിടത്തെ പോലീസിന് അറസ്റ്റ് ചെയ്യാനും കഴിയും.

അതേസമയം വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വിശദമായ അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ചിന്റെ കീഴിലുള്ള സാമ്പത്തിക കുറ്റങ്ങൾ അന്വേഷിക്കുന്ന സംഘമാണ് ഇത് അന്വേഷിക്കുന്നത്. കണക്കില്‍പ്പെടാത്ത പണം സിനിമയില്‍ മുടക്കിയതാണ് പോലീസിന് ലഭിച്ച വിവരം.