പിതാവ് ഗർഭിണിയാക്കിയ 10 വയസുകാരിക്ക് ഗര്‍ഭഛിദ്രം നടത്താൻ അനുമതി നൽകി കോടതി

0
162

സ്വന്തം പിതാവ്പീഡിപ്പിച്ച പത്ത് വയസുകാരിയായ മകളുടെ ഗർഭഛിദ്രത്തിന് അനുമതി തേടിയ മാതാവിന്‍റെ ഹർജി ഹൈക്കോടതി അനുവദിച്ചു. ഗർഭം 31 ആഴ്‌ച പിന്നിട്ട സാഹചര്യത്തിൽ ജീവനോടെയാണ് കുഞ്ഞ് ജനിക്കുന്നതെങ്കിൽ ആവശ്യമായ ചികിത്സ കുഞ്ഞിന് ആശുപത്രി അധികൃതരും ബന്ധപ്പെട്ടവരും  നൽകണമെന്നും കോടതി വിധിച്ചു. പത്ത് വയസുകാരിയുടെ ആരോഗ്യ സങ്കീർണതകൾ കണക്കിലെടുത്തായിരുന്നു കോടതിയുടെ ഉത്തരവ്. നിലവിൽ പെൺകുട്ടി തിരുവനന്തപുരത്തെ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

ഗർഭം 31 ആഴ്ച പിന്നിട്ടെന്നും ശാസ്ത്രക്രിയയിലൂടെയുള്ള പ്രസവം വേണ്ടിവരുമെന്നും കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച മെഡിക്കൽ ബോർഡ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു .കുഞ്ഞിന്‍റെ ജീവന് 80 ശതമാനം ഉറപ്പു പറയാനാകുമെന്നും പ്രസവശേഷം കുഞ്ഞിനെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടി വരുമെന്നും ബോർഡ് നിർദേശിച്ചിരുന്നു.ഒരാഴ്ചക്കുള്ളിൽ നിയമപ്രകാരം വേണ്ടത് ചെയ്യാൻ പെൺകുട്ടി ചികിത്സയിലുള്ള തിരുവനന്തപുരത്തെ ആശുപത്രി അധികൃതർക്ക് കോടതി അനുമതി നല്കിയിട്ടുണ്ട് .മറ്റു സ്പെഷ്യല്സ്റ്റികളിൽ നിന്ന് വിദഗ്ധ മെഡിക്കൽ സഹായം വേണമെങ്കിൽ ഹെൽത് സർവീസ് ഡയറക്ടർക്ക് അപേക്ഷ നൽകാം .ഡയറക്ടർ ആവശ്യമായ കാര്യങ്ങൾ ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചട്ടുണ്ട് .

പത്തു വയസുകാരിയായ പെൺകുട്ടിയെ പിതാവ് പീഡിപ്പിച്ചുവെന്ന ആരോപണം സത്യമാണെങ്കിൽ ലജ്ജിതനാണെന്ന് കോടതി പറഞ്ഞു. നാം ജീവിക്കുന്ന സമൂഹം നാണം കൊണ്ട് തല താഴ്‌ത്തണം. ഈ സംഭവത്തിൽ കുറ്റവാളി പിതാവാണെന്നും നിയമത്തിന് അറിയാവുന്ന രീതിയിൽ അയാൾക്ക് ശിക്ഷ നൽകുമെന്നും കോടതി പറഞ്ഞു. കേസിന്‍റെ വസ്‌തുതകളും സാഹചര്യങ്ങളും പരിഗണിച്ചും ഈശ്വരനെ മനസിലോർത്തുമാണ് നിയമാധികാരം പ്രയോഗിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്‍റേതായിരുന്നു ഉത്തരവ്.