സംസ്ഥാനത്ത് കഴിഞ്ഞയാഴ്ച്ച നടന്നത് വൻ ഗുണ്ടാവേട്ട. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ പിടിയിലായത് 7674 സാമൂഹ്യ വിരുദ്ധർ. 7767 വീടുകളിൽ പൊലീസ് റെയ്ഡ് നടത്തി. ഗുണ്ടാ സംഘങ്ങളുടെ കയ്യിൽ നിന്ന് 3245 മൊബൈൽ ഫോണുകളാണ് ഇതിനോടകം പിടിച്ചെടുത്തത്. ജാമ്യ വ്യവസ്ഥകൾ ലംഘിച്ച 53 പേരുടെ ജാമ്യം റദ്ദ് ചെയ്തിട്ടുണ്ട്. കാപ്പ നിയപ്രകാരം 175 പേർക്കെതിരെയാണ് നടപടിയെടുത്തിട്ടുള്ളത്.വർഗീയ വിദ്വേഷം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് 88 കേസുകളെടുത്തിട്ടുണ്ട്. ഇതിൽ 31 പേർ അറസ്റ്റിലായിട്ടുള്ളത്.
കേരളത്തിലെ വിവിധ സ്ഥലങ്ങളിലുള്ള കൊവിഡ് പരിശോധനയുടെ അപാകതകൾ പങ്കുവെച്ച് സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുണ്ടായ അനുഭവമാണ് അഷ്‌റഫ് പങ്കുവെക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഷാർജയിലേക്ക് പോകുന്നതിന് വേണ്ടി കൊവിഡ് പരിശോധന നടത്തിയെന്നും കൊവിഡ് പോസിറ്റീവായപ്പോൾ വീണ്ടും കൊവിഡ് ടെസ്റ്റ് നടത്താൻ സാധിക്കുമോ എന്ന് ചോദിച്ചെങ്കിലും അതിന് സമ്മതിച്ചില്ലെന്നും അദ്ദേഹം പറയുന്നു
തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്കെത്തിയപ്പോൾ തന്റെ കൊവിഡ് മാറിയെന്നും കേരളത്തിലെ സംവിധാനങ്ങൾ ഇപ്പോഴും പഴയപടി തന്നെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിങ്ങളുടെ സംവിധാനങ്ങൾ ഇപ്പോഴും പഴയത് തന്നെയാണ്, അതുപോലെ നിങ്ങളുടെ മനോഭാവവും,ഇത് രണ്ടും മാറിയാലെ നമ്മുടെ സമൂഹം രക്ഷപ്പെടു.കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒന്ന് ആലോചിക്കണം.ഈ ക്വാളിറ്റിയില്ലാത്ത മെഷീനും വെച്ച് റാപ്പിഡ് ടെസ്റ്റ് ചെയ്യുവാൻ ഇരിക്കുന്ന സ്വകാര്യ കമ്പനികളെ നിങ്ങൾ ഒഴിവാക്കണം.
എത്രയോ പാവപ്പെട്ട പ്രവാസികളാണ് റിസൾട്ട് പോസിറ്റീവാണെന്ന് പറഞ്ഞ് ഇവർ തിരിച്ച് അയക്കുന്നത്. ഇത് മൂലം അവർക്കുണ്ടാകുന്ന നഷ്ടങ്ങൾ ആര് തിരിച്ച് നൽകും. ഇന്നലെ തന്നെ എനിക്ക് സമയവും പോയത് കൂടാതെ സാമ്പത്തികമായി വലിയ നഷ്ടവും സംഭവിച്ചു. അധികാരികൾ ഇത്തരം കാര്യങ്ങൾക്ക് നേരെ കണ്ണടക്കരുത്. പ്രവാസികളെ ചൂഷണം ചെയ്യുന്ന ഇത്തരം കാര്യങ്ങൾ അവസാനിപ്പിക്കണമെന്നും,’ അഷ്‌റഫ് കൂട്ടിച്ചേർത്തു.