ചെകുത്താൻമാരുടെ കേരളം : പോറ്റി വളർത്തുന്നത് ആഭ്യന്തരവകുപ്പ്

0
131

ജനാധിപത്യ സർക്കാരിനെ നിക്ഷപക്ഷമായി വിമർശിക്കാനുള്ള അധികാരം ജനങ്ങൾക്കുണ്ട്. അങ്ങനെ നിക്ഷപക്ഷമായ രീതീയിൽ സംസ്ഥാനത്തിന്റെ ഭരണം കയ്യാളുന്ന ആൾ എന്ന നിലയിൽ പിണറായിയേയും അദ്ദേഹത്തിന്റെ സർക്കാരിനേയും വിമർശിച്ച് തുടങ്ങിയാൽ ചിലപ്പോൾ ​ഗുണത്തേക്കാൾ ഏറെ ദോഷമായിരിക്കും പറയാൻ ഉണ്ടാകുക.

മുഖ്യമന്ത്രിയായി പിണറായി വിജയൻ സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ആഭ്യന്തര വകുപ്പിന്റെ കെടുകാര്യസ്ഥയെക്കുറിച്ചുള്ള വാർത്തകൾ സീജവമായി വന്നുകൊണ്ടിരിക്കുകയാണ്. തൃശൂർ സ്വദേശിയായ വിനായകനെ മുടി നീട്ടി വളർത്തിയതിന്റെ പേരിൽ അതി ക്രൂരമായി ഉപദ്രവിക്കുകയും ഒടുവിൽ കൊപ്പെടുത്തുകയും ചെയ്യ്തുവെന്നആരോപണത്തിന് പിന്നാലെയാണ് വാരാപ്പുഴയിൽ ശ്രീജിത്തിന്റെ മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

പിന്നീട് ഇങ്ങോട്ട് പോലീസിനെതിരെ നിരവധി ആരോപണങ്ങൾ ഇത്തരത്തിൽ പോലീസിനെതിരും മുഖ്യമന്ത്രിക്ക് എതിരേയും ആഭ്യന്തര വകുപ്പിന് എതിരേയും ഉണ്ടായി. ഇത് സിപിഎം പാർട്ടിയോടുള്ള ആക്ഷേപമോ പിണറായി വിജയനോടുള്ള വ്യക്തിപരമായ ആക്ഷേപമോ ഒന്നും തന്നെയല്ല. മറിച്ച് ഇത് കേരള ജനതയുടെ വികാരം ആണ്. അവരുടെ പ്രതിഷേധമാണ്.

പ്രത്യേകിച്ച് ആഭ്യന്തര വകുപ്പിന് എതിരെയാണ് ഇത്തരത്തിൽ ആക്ഷേപം ശക്തമാകുന്നത്. ഇതിനിടെ ജനങ്ങളുടെ കമ്ണിൽ പൊടിയിടുക അല്ലെങ്കിൽ സ്വയം ആശ്വസിക്കുക എന്ന തരത്തിൽ സംസ്ഥാനത്ത് ഒരു റെയഡ് നടത്തി. അതിൽ 13,032 ​ഗുണ്ടകൾ പിടിയിലായെന്നും 16,680 സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയെന്നും അതിൽ ഏറ്റവും കൂടുതൽ ​ഗുണ്ടകൾ പിടിയിലായത് തിരുവനന്തപുരം റൂറലിൽ ലാണെന്നും അത് 1506 പേർ, ആലപ്പുഴയിൽ 1322 പേർ കൊല്ലം സിറ്റിയിൽ 1054 പേർ പാലക്കാട് 1023 പേർ കാസർ​ഗോസ് 1020 പേരും പിടിലായതായി റിപ്പോർട്ടുകൾ വന്നിരുന്നു.

ഈ വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ ഇത് അനുകൂലികൾ ഞങ്ങൾഇത്രകണ്ട് വലിയ കാര്യം ചെയ്തു എന്ന തരത്തിൽ ഇത് ഉയർത്തിക്കാട്ടിക്കൊണ്ടിരിക്കുന്നു. പക്ഷേ ഒന്നുണ്ട് ഈ റിപ്പോർട്ട് പുറത്ത് വന്ന് മണിക്കുറുകൾ കവിയും മുമ്പേ ആണ് കൊല്ലത്ത് പോലീസ് സ്റ്റേഷന് മുന്നിൽ 19 കാരനായ ഷാൻ എന്ന യുവാവിനെ ​ഗുണ്ടാനേതാവായ ജോമോൻ എന്ന 36 കാരൻ മാരകമായി ഉപദ്രവിച്ച് എറിഞ്ഞത് .

ദേഹത്ത് 36 റോളം മാരകമായ മുറിവ് ഉണ്ടാക്കി കണ്ണ് ചൂഴ്ന്നെടുക്കാൻ ശ്രമിച്ചു എന്നിട്ട് യാതൊരു കൂസലും ഇല്ലാതെ ഷാനെ പോലീസ്സ്റ്റേഷൻ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു. ഇതിനൊക്കെ എന്ത് തരത്തിലുള്ള വിശദീകരമമാണ് ആബ്യന്തര വകുപ്പിനും പിണറായി വിജയൻ സഖാവിനും നൽകാനുള്ളത്. ഇതാണോ കേരളത്തിലെ ക്രമസമാധാനം ഇത് ഉത്തരേന്ത്യൻ സ്റ്റേറ്റ് അല്ല മറിച്ച് കേരളമാണ്. എന്തിനാണ് ഈ ​ഗവൺമെന്റ് ഇങ്ങനെയുള്ള ​ഗുണ്ട മേയാൻ വിടുന്നു അത് ഞാൻ ചോദിച്ച ചോദ്യമല്ല ഷാന്റെ അമ്മ അന്ന് കേരളത്തോട് ചോദിച്ചതാമ് പിണറായി സർക്കാരിനോട് ചോ‍ദിച്ചാമ്.

അവർ സർക്കാരിനോടല്ലാതെ നീതിക്കായി ആരുടെ മുന്നിലാണ് കേഴേണ്ടത്. ഇതിന് ഉത്തരമുണ്ടോ ഇടത് സകാക്കൾക്ക് ഇട് സൈബർ പോരാളികൾക്ക് പതിനായിരം ​ഗുണ്ടകളെ അമർച്ച ചെയ്തു എന്ന് വാതോരാതെ ഉയർത്തികാട്ടിയ ആഭ്യന്തര വകുപ്പിന്. പിന്നെ പശു ചത്തു മോരിലെ പുളി പോയി എന്ന് പറയുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല. രണ്ടാം പിണറായി സർക്കാരാണ് ജനങ്ങൾ പ്രതീക്ഷയോടെ നെഞ്ചേറ്റിയ സർക്കാരാണ്.പണ്ട് മുതലേ വോട്ടടുക്കുമ്പോൾ മാത്രം ജനങ്ങളെക്കുറിച്ച് ഒാർക്കുന്ന നടപടി വേണ്ട എന്ന് ഒാർമ്മിപ്പിക്കുകയാണ്.

കണ്ണും കാതും തുറന്ന് സോഷ്യൽ മീഡിയും ഒപ്പം മാധ്യമങ്ങളും പിന്നാലെ ഉണ്ട്. കയ്യിട്ടുവാരണ്ട എന്ന് പറയുന്നില്ല കേൾക്കില്ലാ എന്ന് അറിയാം പക്ഷേ വയർനിറക്കുമ്പോ ഇത് അന്യന്റെ വിയർപ്പാണെന്ന് ഒാർക്കണം. കാരണം നിങ്ങൾ പറ‍ഞ്ഞ് പഠിപ്പിച്ച പ്രത്യയശാസ്ത്രം… അത് നെഞ്ചേറ്റിയവർ കേരളക്കരയിൽ ധാരാളം ഉണ്ട്. മറന്ന് പോകരുത് അങ്ങനെ മറന്നാൽ ജനം അത് ഒാർമ്മിപ്പി്കും.