കൺമുന്നിൽ സഹോദരി മരണപ്പെടുന്നതിന്റെ നടക്കുന്ന ദൃശ്യങ്ങൾ !

0
162

കഴിഞ്ഞ ദിവസം കായംകുളത്ത് ഉണ്ടായ അപടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണിത്. അപകടത്തിൽ ചൂളത്തെരുവ് സ്വദേശി അനില മരണെപ്പട്ടു. വാഹനം ഓടിച്ചിരുന്ന സഹോദരി ഐശ്വര്യക്ക് പരിക്കേറ്റു. ടീപ്പർ ലോറി ഡ്രെെവറുടെ അശ്രദ്ധയാണ് മരണത്തിന് കാരണമായതെന്ന് വ്യക്തമാണ്.

സ്വന്തം കണ്ണ് മുന്നിൽ നിന്ന് മരണം ടിപ്പറിന്റെ രൂപത്തിൽ എത്തി സഹോദരി യെ കൊണ്ട് പോകുന്ന കാഴ്ച യ്ക്കാണ് ഇവിടെഐശ്വര്യയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നത്. കായംകുളം ഒ.എൻ.കെ ജങ്ഷന് പടിഞ്ഞാറുഭാഗത്ത് കരിവിൽപീടിക ഭാഗത്തെ വളവിൽ തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ ആയിരുന്നു അപകടം ഉണ്ടായത്.സഹോദരിമാർ സഞ്ചരിച്ച സ്‌കൂട്ടറിൽ പിന്നിൽ അമിത വേഗത്തിൽ എത്തിയ ടിപ്പർ ഇടിക്കുകയായിരുന്നു.

ഐശ്വര്യയാണ് സ്‌കൂട്ടർ ഓടിച്ചത്. ഇരുവരും കായംകുളത്ത് പോയി തിരികെ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. സ്കൂട്ടറിൽ ടിപ്പർ ഇടിച്ചതോടെ പിന്നിൽ ഇരുന്ന യാത്ര ചെയ്യുകയായിരുന്ന അനില തെറിച്ച് റോഡിലേക്ക് വീഴുകയും ടിച്ചറിൻറെ ടയറിന് അടിയിൽ പെടുകയുമായിരുന്നു. അനില യുടെ ഭർത്താവ് ഹരീഷ് ദൂബായിലാണ്. അനിലയും അവിടെ തന്നെയായിരുന്നു. പഠന ആവശ്യത്തിനായി ആണ് അനില ദുബായിൽ നിന്നും നാല് ദിവസങ്ങൾക്കു മുമ്പ് നാട്ടിലെത്തിയത്.