റിപ്പബ്ലിക്ക് ദിനത്തിൽ ദേശിയ പതാക തല കീഴായി ഉയർത്തി മന്ത്രി

0
119

കടുത്ത കൊവിഡ് നിയന്ത്രണങ്ങൾക്കിടെ ഇന്ന് രാജ്യം 73 റിപബ്ലിക് ദിനം ആഘോഷിക്കുകയാണ്.എല്ലാ തവണയും റിപ്പബ്ലിക്ക് ദിനത്തിൽ ദേശിയ പതാക തല കീഴായി ഉയർത്തി എന്ന വാർത്ത വരാറുണ്ട് .മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്യാറുമുണ്ട്.എത്രെയൊക്കെ സൂക്ഷിച്ചാലും അടുത്ത വർഷവും ഇതുപോലുള്ള തെറ്റുകൾ ആവർത്തിക്കും എന്നതും ശ്രദ്ധേയമാണ്.അത്തരം ഒരു വാർത്തയാണ് കാസര്ഗോഡിൽ നിന്നും ഇപ്പോൾ വരുന്നത്  .

കാസർഗോഡ്  ജില്ലാ ആസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്തിയത് തലകീഴായിട്ടാണ് . മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് ദേശീയപതാക തലകീഴായി ഉയര്‍ത്തിയത്. തെറ്റായരീതിയില്‍ പതാക ഉയര്‍ത്തിയ ശേഷം മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സല്യൂട്ട് ചെയ്യുകയും ചെയ്തു .സംഭവം ശ്രദ്ധയിൽ പെട്ട മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് ദേശീയപതാക ഉയര്‍ത്തിയതിലെ വീഴ്ച അധികൃതര്‍ക്ക് ബോധ്യപ്പെട്ടത്. തുടര്‍ന്ന് പതാക താഴ്ത്തി ശരിയായരീതിയില്‍ വീണ്ടും ഉയര്‍ത്തുകയായിരുന്നു.

മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് പുറമേ എ.ഡി.എം, ജില്ലാ പോലീസ് മേധാവി തുടങ്ങിയ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിലുണ്ടായിരുന്നു. എന്നാല്‍ തലകീഴായി പതാക ഉയര്‍ത്തിയിട്ടും ഇവര്‍ക്കാര്‍ക്കും വീഴ്ച സംഭവിച്ചത് മനസിലായില്ല.വിഷയത്തില്‍ കളക്ടറുടെ ചാര്‍ജുള്ള എ.ഡി.എം അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പൊലീസ് മേധാവിയോടാണ് ആവശ്യപ്പെട്ടത്. കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് എ.ഡി.എം അറിയിച്ചു.