കരുനാഗപ്പള്ളി സെെനിക കൊടുത്ത ക്വട്ടേഷൻ അദ്ദേഹത്തിന് തന്നെ വിനയായി . കഴിഞ്ഞ 23 നാണ് സംഭവം. കരുനാഗപ്പള്ളി ഇടക്കുളങ്ങര സ്വദേശി വെള്ളാമ്പൽ വീട്ടിൽ അമ്പാടിയെ കൊല്ലാനാണ് കരുനാഗപ്പളളി വവ്വാക്കാവ് ഭഗവതിമുക്ക് സ്വദേശി സന്ദീപ് ക്വട്ടേഷൻ നൽകിയത്. തന്റെ വനിതാ സുഹൃത്തിനെ അപമാനിച്ചതാണ് സന്ദീപിനെ ചൊടിപ്പിച്ചത്. പത്തംഗ ക്വട്ടേഷൻ സംഘത്തിലെ ഏഴുപേരാണ് അറസ്റ്റിലായത്.
കുലശേഖരപുരം, തഴവ, വവ്വാക്കാവ്, ചങ്ങൻകുളങ്ങര, തൊടിയൂർ പ്രദേശങ്ങളിലുളളവരാണ് പ്രതികൾ. വിഷ്ണു, ആലി ഉമ്മർ , മണി, നബീൽ, ഗോകുൽ ,ചന്തു, മുഹമ്മദ് ഫൈസൽ ഖാൻ എന്നിവരെ കരുനാഗപ്പള്ളി കായംകുളം , ചേർത്തല എന്നിവിടങ്ങളിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഒന്നാംപ്രതി ബ്ലാക്ക് വിഷ്ണു എന്നറിയപ്പെടുന്ന വിഷ്ണു , ഫൈസൽ എന്നിവർ നിരവധി കേസുകളിലെ പ്രതികളാണ്.
സൈനികനായ സന്ദീപ് പ്രതിയായ വിഷ്ണുവിനാണ് ക്വട്ടേഷൻ നൽകിയത്. ലഹരി നൽകി പ്രചോദിപ്പിച്ച് മറ്റ് പ്രതികളെ കൃത്യത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. അമ്പാടിയെ അക്രമിക്കുന്ന ദൃശ്യങ്ങൾ പ്രതികളിലൊരാൾ പകർത്തുകയും സൈനികൻ സഹപാഠികളായിരുന്ന വനിതാ സുഹൃത്തുക്കൾക്ക് അയക്കുകയും ചെയ്തിരുന്നു. ഇതാണ് സന്ദീപിന് വിനയായത്. സന്ദീപിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിച്ചു