ബിജെപി മന്ത്രിയും കോൺഗ്രസ് എംപിയും പൊതുവേദിയിൽ ഏറ്റുമുട്ടി .ബംഗളുരുവിലാണ് സംഭവം നടന്നത് കര്‍ണാടക ഐ.ടി, ബയോടെക്‌നോളജി വകുപ്പ് മന്ത്രി സി.എന്‍. അശ്വഥ് നാരായണും ബെംഗളൂരു കോണ്‍ഗ്രസ് എം.പി ഡി.കെ. സുരേഷും ആണ് പൊതുവേദിയിൽ ഏറ്റുമുട്ടിയത് . രാമനഗരയില്‍ തിങ്കളാഴ്ച നടന്ന പൊതുപരിപാടിയ്ക്കിടെയായിരുന്നു സംഭവം നടന്നത് .
മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈയും വേദിയിലുണ്ടായിരുന്നു.മുഖ്യമന്ത്രിക്ക് മുന്നിലായിരുന്നു ഇരുവരും ഏറ്റുമുട്ടിയത് .ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍. അംബേദ്കറുടേയും ബെംഗളൂരു സ്ഥാപകന്‍ കെംപെഗൗഡയുടേയും പ്രതിമകളുടെ അനാച്ഛാദനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ നടത്തിയ പരിപാടിയാണ് ഭരണ-പ്രതിപക്ഷ വാഗ്വാദത്തിന് വേദിയായത്. അശ്വഥ് നാരായണിന്റെ പ്രകോപനപരമായ പ്രസംഗമാണ് സംഭവങ്ങളുടെ തുടക്കം.
ഇതിനിടെ മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈ, നാരായണിനോട് പ്രസംഗം അവസാനിപ്പിക്കാന്‍ ആംഗ്യം കാണിക്കുകായും ചെയ്തിരുന്നു എന്നാൽ പ്രസംഗം നിർത്താൻ അശ്വഥ് നാരായണ് തയാറായില്ല .അപ്പോഴേക്കും നാരായണിനടുത്തേക്ക് വന്ന സുരേഷ് മന്ത്രിയോട് തട്ടിക്കയറുകയായിരുന്നു. കോണ്‍ഗ്രസിന്റെ ബെംഗളൂരുവിലെ എം.എല്‍.സി എസ്. രവിയും മന്ത്രിയുടെ പ്രസംഗത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.പ്രസംഗത്തിനിടെ നാരായണിനടുത്തേക്കെത്തിയ സുരേഷിനെ സുരക്ഷാ ജീവനക്കാരാണ് തടഞ്ഞത്.ഇതേസമയം തന്നെ അംബേദ്കറിനേയും കെംപെഗൗഡയേയും ആദരിക്കുന്ന ചടങ്ങുകള്‍ വ്യക്തിപരമായ ഈഗോകള്‍ തീര്‍ക്കാനുള്ള വേദിയാക്കരുതെന്ന് മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു.