പ്രശ്നം ഉണ്ടാക്കാൻ വേണ്ടിയാണോ മുസ്കാൻ പർദ്ദ ധരിച്ചത്’ ;സത്യാവസ്ഥ ഇതാണ്

0
198

മുസ്‌കാൻ എന്ന ധീരയായ പെൺകുട്ടിയെ ആരും മറന്നിട്ടുണ്ടാവില്ല .​​​​കർണാടകയിലെ ഉഡുപ്പിയിലെ കോളേജിൽ ആരംഭിച്ച ഹിജാബ് നിരോധനം വലിയ പ്രതിഷേധനങ്ങൾക്ക് കാരണമായിമാറിയപ്പോൾ കാവി ഷാളും കാവി തൊപ്പിയും വെല്ലുവിളിച്ച്  അവർക്കിടയിലൂടെ നടന്നുപോയ ധീരയായ പെൺകുട്ടിയാണ് മുസ്‌കാൻ .

ഇപ്പോൾ ധീരയായ പെൺകുട്ടി മുസ്കാനെതിരെ വ്യാജമായ പ്രാചരണങ്ങളാണ് നടക്കുന്നത്. ഇതിന് പിന്നിൽ ആരാണ് എന്നത് പറയണ്ട കാര്യമില്ല ഓരോരുത്തർക്കും അറിയാവുന്ന കാര്യം തന്നെയാണ് .മുസ്കാന് എന്നപെൺകുട്ടിയുടെ ഫോട്ടോ എന്ന് പറഞ്ഞ് വ്യാജ ഫോട്ടോയാണ് സംഘപരിവാർ കേന്ദ്രങ്ങൾ ഇപ്പോൾ  പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് . ജീൻസ് ധരിച്ചിരിക്കുന്ന ഒരു പെൺകുട്ടിയുടെ ഫോട്ടോയാണ് ഇവർ ഇത്തരത്തിൽ  പ്രചരിപ്പിക്കുന്നത്. മുസ്കാന് പർദ്ദയോട് സ്നേഹമില്ല പര്ദ മുസ്‌കാൻ  ഇടാറില്ല മോഡേൺ വേഷമാണ് ധരിക്കുന്നത്ൽ .അവൾ പ്രശ്നം ഉണ്ടാക്കാൻ വേണ്ടിയാണ് പർദ്ദ ധരിച്ച്  കോളേജിൽ എത്തിയത് .എന്നായിരുന്നു ഇവരുടെ വാദം .

എന്നാൽ ഇത് തീർത്തും വ്യാജമായ വിദ്വെഷം വളർത്താൻ ഉതകുന്ന തരത്തിലുള്ള ഒരു  നുണ പ്രചാരണം മാത്രമാണ് എന്ന് തെളിഞ്ഞിരിക്കുകയാണ് ഇപ്പോൾ  .ഈ ചിത്രത്തിലുള്ളത്  മുസ്‌കാൻ അല്ല നജ്മ നസീർ എന്ന പെണ്കുട്ടിയാണെന്നാണ് തെളിഞ്ഞിരിക്കുന്നത് .ഇത്തരത്തിൽ നജ്മ എന്ന പെൺകുട്ടിയുടെ ഫോട്ടോയാണ് മുസ്കാന്റേത്‌ എന്ന രീതിയിൽ സംഘപരിവാർ പ്രചരിപ്പിക്കുന്നത് .

ഇത്കൂടാതെ  മുസ്കാനെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും ചേർത്തും നുണപ്രചാരങ്ങൾ നടക്കുന്നുണ്ട് .ഒരു സ്ത്രീ കോൺഗ്രസ് പാർട്ടി ഷാൾ ധരിച്ച് രാഹുൽ ഗാന്ധിയ്‌ക്കൊപ്പം പോസ് ചെയ്യുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കിടുന്നുണ്ട്.ഇതിൽ ഉള്ള പെൺകുട്ടി മുസ്‌കാൻ ആണെന്നാണ് ഇവരുടെ വാദം . തല മറക്കാത്ത ഒരു പെൺകുട്ടിയുടെ ഫോട്ടോയാണ് മുസ്‌കാൻ ആണെന്ന പേരിൽ പ്രചരിക്കുന്നത്.കർണ്ണാടകയിലെ ഹിജാബ് പെൺകുട്ടി രാഹുൽ ഗാന്ധിയ്‌ക്കൊപ്പം  ഇതെല്ലാം രാഹുലിന്റെ ഗൂഢാലോചന എന്ന തരത്തിലാണ് ഇത് പ്രചരിക്കുന്നത് .

എന്നാൽ രാഹുൽ ഗാന്ധിയോടൊപ്പം നിൽക്കുന്ന വൈറലായ ഫോട്ടോയിലെ സ്ത്രീ ജാർഖണ്ഡിലെ ബർകഗാവിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ അംബാ പ്രസാദാണ് എന്നാണ് തെളിഞ്ഞിരിക്കുന്നത് . ഫോട്ടോയിലെ സ്ത്രീ മുസ്‌കാൻ ഖാൻ ആണെന്ന് തെറ്റായി പ്രചരിപ്പിക്കുക ആയിരുന്നു സംഘപരിവാർ   .