ഹിജാബ് സംഘികളെ അസ്വസ്ഥരാക്കുമ്പോൾ ഇതല്ല ഇതിനപ്പുറം സംഭവിക്കാം

0
165

ഏറ്റവുമധികം ജനങ്ങൾ അധിവസിക്കുന്ന ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ .note the point ജനാതിപത്യ രാജ്യം .എല്ലാ മതസ്ഥരെയും സ്നേഹിക്കുന്ന ഉൾകൊള്ളുന്ന ഇന്ത്യ അതായിരുന്നു ഇന്ത്യ .മോദി അധികാരത്തിലെത്തുന്നതിന് മുന്പുവരെയുള്ള ഇന്ത്യ .എന്നാൽ ഇപ്പോൾ എന്തൊക്കെയാണ് ഈ രാജ്യത്ത് നടക്കുന്നത് മതം തലക്കുപിടിച്ച ചില ഭ്രാന്തന്മാർ ചെയ്തുകൂട്ടുന്നത് കാണുമ്പോൾ നമ്മളുടെ ഭാരതാംബ പോലും നാണിച്ചട്ടുണ്ടാകും .ഹിജാബ് ധരിച്ചെത്തുന്ന പെൺകുട്ടികൾളെ പരീക്ഷ എഴുതാൻ സമ്മതിക്കില്ല പോലും .എന്താണ് പെൺകുട്ടികൾ ഹിജാബ് ധരിച്ചാൽ ഉള്ള പ്രെശ്നം? . ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഇന്ന്  വ്യക്തികളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുകയാണ്.ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന മതസ്വാതന്ത്ര്യത്തെ ലക്ഷ്യം വെച്ചാണ് വ്യക്തി സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് എന്നത് ഓർക്കണം .

ഏതൊരാൾക്കും അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും അവരുടെ മതത്തിൽ വിശ്വസിക്കാനും ഭരണഘടനാ നമ്മൾക്ക് അവകാശങ്ങൾ നൽകുന്നുണ്ട്. മുസ്ലിം സ്ത്രീകളുടെ മതപരവും സാംസ്‌കാരികവുമായ അടയാളങ്ങളില്‍ ഒന്നാണ് ഹിജാബ്. ഹിന്ദുക്കള്‍ക്ക് മംഗള്‍സൂത്രവും, ക്രിസ്ത്യാനികള്‍ക്ക് കുരിശുമാലയും സിഖുകാര്‍ക്ക് തലപ്പാവും എന്നതുപോലെ തന്നെയാണ് മുസ്ലിം സ്ത്രീകൾക്ക് തലപ്പാവും .അത് ധരിക്കാൻ പെൺകുട്ടികളെ സമ്മതിക്കില്ല എങ്കിൽ പിന്നെ എന്താണ് മതേതരത്വം കൊണ്ട് അർത്ഥമാക്കുന്നത് .ഹിജാബ് ധരിക്കുന്നത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 25 എന്നീ വകുപ്പുകൾ നൽകുന്ന ഉറപ്പാണ്.ഇതിനെയാണ് ഇവർ കടന്നാക്രമിക്കുന്നത് എന്നത് ഓർക്കണം  .

 

തങ്ങൾക്ക് സുരക്ഷിതത്വവും സംരക്ഷണവും ഉണ്ടെന്ന് അവർ വിശ്വസിക്കുന്ന ഒരു വസ്ത്രം ധരിക്കാൻ മുസ്‌ലിം വിഭാഗത്തിന് അവകാശം ഉണ്ട്. അത് ഭരണഘടന നൽകുന്ന ഉറപ്പാണ്. മുസ്‌ലിം വിഭാഗത്തിന് മാത്രമല്ല എല്ലാ മതക്കാർക്കും  ഈ അവകാശം ഉണ്ട്. പക്ഷെ അത് നിഷേധിക്കപ്പെടുന്നത് കടുത്ത അനീതിയും നിയമലംഘനവുമാണ്.എന്തായാലും കർണാടകയിൽ തങ്ങള്ക്കിടെ മതത്തിന്റെ പേരിൽ കുറച്ച് വിദ്യാർത്ഥികൾക്ക് തങ്ങളുടെ വിദ്യാഭ്യാസം നഷ്ടപ്പെടുകയാണ് .എന്തായാലും ഭീകരമായ ഭരണഘടനാ ലംഘനം തന്നെയാണ് അവിടെ നടക്കുന്നത് .

ഹിജാബ് ധരിച്ച പരീക്ഷ എഴുതാനായി പെൺകുട്ടികൾ എത്തിയപ്പോൾ കാവി ഷാളും തലപ്പാവും ധരിച്ചാണ് എബിവിപിക്കാർ സ്കൂളിൽ എത്തിയത് കുട്ടികളെ തടയാൻ  .ഇതിന്റെ പിന്നിലോക്കെ ആരാണ് എന്നുള്ളത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ് അവർക്ക് ഭരണഘടനാ എന്നാൽ വെറുപ്പാണ് അവർ എപ്പോളും തങ്ങളുടെ ഇഷ്ടങ്ങൾ മറ്റുള്ളവരുടെ മേൽഅടിച്ചേൽപ്പിക്കാൻ ശ്രമിക്കും .ജാതിയുടെയും മതത്തിന്റെയും പേരിൽ അവർ ജനങ്ങളെ തമ്മിൽ തല്ലിപ്പിക്കും .അധികാരത്തിൽ കേറിയതുമുതൽ കാവി കളസമിട്ട ഇവരുടെ പണി ഇതുതന്നെയാണ് . ഇന്ന് സംഘപരിവാർ ഹിജാബിന്റെ പേരിൽ ഒരു കലാപത്തിനാണ് കോപ്പുകൂട്ടുന്നത്.ഇതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഇന്ന് ഉഡുപ്പി കോളേജിൽ നടന്ന സംഭവം . അവരുടെ ലക്ഷ്യം തീവ്ര ഹിന്ദുത്വ ഏകീകരണം നടത്തി അത് വോട്ടാക്കി മാറ്റി തിരഞ്ഞെടുപ്പ് വിജയമാണ്.

കേരളത്തിൽ ഇവരുടെ കളികൾ ഒന്നും തന്നെ നടക്കുന്നില്ല എങ്കിലും നമ്മളുടെർ അയാൾ സംസ്ഥാനമായ കർണാടകയിൽ പോലും ഇവർ എത്തിക്കഴിഞ്ഞു എന്നത് ഒരു അപ്പായുടെ സൂചനയാണ് .നാളെ യു പിയെ പോലെ ഗുജ്രതിലെ പോലെ കർണാടകയും മാറിയേക്കാം കാരണം അവിടം ഭരിക്കുന്നവർക്ക് ഒറ്റ ലക്ഷ്യമേ ഉള്ളു മതംപറഞ്ഞ് ജനങ്ങളെ തമ്മിൽ തളിക്കുക .അതറിയാതെ ആടാൻ കുറെ വിഡികളും .അതുകൊണ്ടുതന്നെ ഇന്ത്യൻ പൗരൻ എന്ന നിലയിൽ ഇതിനെതിരെ നാം ഓരോരുത്തരും പ്രതികരിക്കണം .