ദേശീയ പതാകയെ അപമാനിച്ച് വിവാദ പ്രസ്താവന നടത്തിയ ബിജെപി മന്ത്രി ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ട് വേറിട്ട പ്രതിഷേധവുമായാണ് കോൺഗ്രസ് രംഗത് എത്തിയിരിക്കുന്നത് .കർണാടക നിയമ സഭയിൽ കിടന്നുറങ്ങിയാണ് കോൺഗ്രസ്സ് തങ്ങളുടെ പ്രതിഷേധം അറിയിച്ചത് . ദേശിയ പതാകയെ അപമാനിച്ച മന്ത്രിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി പുറത്താക്കനാമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.
ചെങ്കോട്ടയില്‍ കാവി പതാക ഉയര്‍ത്താനാകുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഇപ്പോഴല്ല ഭാവിയില്‍ അതിന് സാധ്യമാകും എന്നായിരുന്നു ഇശ്വരപ്പയുടെ മറുപടി. ത്രിവർണ പതാകയാണ് ഇപ്പോൾ ദേശീയ പതാകയെന്നും അത് എല്ലാവരും ബഹുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ കാവി പതാക ഭാവിയിൽ ദേശീയ പതാകയായി മാറിയേക്കാമെന്നും അത് ചെങ്കോട്ടയിൽ ഉയർത്തിയേക്കാമെന്നും ഈശ്വരപ്പ അവകാശപ്പെടുക ആയിരുന്നു . ഈ പ്രസ്താവനയാണ് ഇപ്പോൾ വിവാധനങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത് .
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്‌ഡേ കഗേരി, മുന്‍ മുഖ്യമന്ത്രി എന്നിവര്‍ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുമായി സംസാരിച്ചെങ്കിലും പ്രതിഷേധത്തില്‍ നിന്ന് പിന്മാറാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല.സഭയ്ക്കുള്ളില്‍ രാത്രി തങ്ങരുതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, സ്പീക്കര്‍ വിശ്വേശ്വര്‍ ഹെഗ്‌ഡേ കഗേരി, മുന്‍ മുഖ്യമന്ത്രി എന്നിവര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ സമ്മതിച്ചില്ല. സ്പീക്കറും പ്രതിപക്ഷത്തോട് സംസാരിച്ചു. ഫലമുണ്ടായില്ല. അടുത്ത ദിവസവും പ്രതിപക്ഷത്തെ കാര്യങ്ങല്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ബിഎസ് യെദ്യൂരപ്പ മാധ്യമങ്ങളോട് പ്രതികരിച്ചു.