കരീബിയൻ മൈതാനത്തെ മലയാളം പാട്ട്; ഡിജെയൊരുക്കി മലയാളി

0
67

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വെസ്റ്റ് ഇൻഡീസ് പര്യടനം നടക്കുകയാണ്. ഇത്തവനാഥേ പര്യടനത്തിൽ മലയാളവുമുണ്ട്. മലയാലി താരം സഞ്ജു സാംസണ്  ഇന്ത്യൻ ജഴ്‌സി അണിഞ്ഞു എന്നത് മാത്രമല്ല, ഗ്രൗഡിലെ ആവേശ നിമിഷങ്ങളിലൊക്കെ മലയാളം പാട്ടുയരും.ഈ മലയാലാം പാട്ടിക്കെ ഗാലറിയെ ആവേശത്തിലാക്കും.പന്ത് ബൗണ്ടറി കടക്കുമ്പോളും, വിക്കറ്റ് വീഴ്ത്തിയ ബൗളര്‍ ആഘോഷിക്കുന്ന വേളകളിലും, സെഞ്ചറിയടിച്ച ബാറ്റർ  കാണികള്‍ക്കുനേരെ കൈ ഉയര്‍ത്തുമ്പോളെല്ലാം മൈതാനത്ത് മുഴങ്ങുന്നത് മലായാളി പാടിയും കെട്ടും ശീലിച്ച സൂപ്പർ ഹിറ്റ് മലയാളം പാട്ടുകളാണ്. മലയാളിക്ക് അഭിമാനമാകുന്ന ഇക്കാര്യത്തിന് പിന്നിൽ ആരായിരിക്കും. ഒരു മലയാളി തന്നെ അല്ലാതാരാ. നമുക്കറിയാം ലോകത്തിന്റെ ഏതു കോണിൽ പോയാലും അവിടെ ഒരു മലയാളി എങ്കിലും ഉണ്ടാകും.

കരീബിയൻ ദ്വീപിൽ മലയാളിയുടെ ആവേശം കൊഴുപ്പിക്കുന്നത് കരുനാഗപ്പള്ളി സ്വദേശിയായ  സിബി ഗോപാലകൃഷ്ണൻ ആണ്. സെന്‍റ് ലൂസിയ നാഷണനല്‍ ക്രിക്കറ്റ് അസോസിയേഷന്‍ മാര്‍ക്കറ്റിങ് തലവനാണു സിബി ഗോപാലകൃഷ്ണൻ.സഞ്ജുവിന്റെ സിക്സറുകള്‍ക്കും ഹാഫ് സെഞ്ചറിക്കും എല്ലാം  പാട്ടുമുഴങ്ങി.ഇന്ത്യൻ ടീമിന് മാത്രമല്ല എല്ലാ ടീമിനും മലയാളം പാട്ടുകളിടും. പക്ഷെ ഇങ്ങനെ മലയാളം പട്ടു കേൾപ്പിക്കുന്നത് അത്ര എളുപ്പമൊന്നുമല്ല. പല സ്ഥലത്തായി സ്പിലിറ്റി ചെയ്തു കിടക്കുന്ന കരീബിയൻ ദ്വീപുകളിൽ ഡി ജെ കളെ കണ്ടു പിടിച്ചു പാട്ടൊക്കെ കൊടുത്തു പ്ലേ ചെയ്യുന്നത് ഇടഗിരി അധ്വാനം നിറഞ്ഞ പരിപാടി ആണെന്നാണ് സിബി ഗോപാലകൃഷ്ണൻ പറയുന്നത്. ഇക്കുറി മലയാളം പാട്ടിടാൻ മറ്റൊരു കാരണം ഉണ്ടെന്നായിരുന്നു എന്നാണ് സിബി പറയുന്നത്. മലയാളി ആയ സഞ്ജുവിന് നൽകിയ ഒരു സ്വീകരണം കൂടിയായിരുന്നു അത്. പാട് കേട്ടപ്പോൾ എന്തായിരുന്നു തോന്നിയതെന്ന് സിബി സഞ്ജുവിനോട് ചോദിക്കുകയും ചെയ്തു.പാഡ് കെട്ടിക്കൊണ്ട് നിന്നപ്പോൾ ആണ് താൻ പാട്ടു കേട്ടതെന്നും ജാസി ഗിഫ്റ്റിന്റെ പസൗന്ദ് കേട്ടപ്പോൾ ഞെട്ടിപ്പോയെന്ന് സഞ്ജു പറഞ്ഞതായും സിബി പറയുന്നുണ്ട്.ഒടുവില്‍ ഡിജെയുടെ പിന്നണിക്കാരനെ കണ്ടെതിയപ്പോൾ സ്നേഹസമ്മാനവും നൽകി സഞ്ജു സാംസൺ