വാട്‍സാപ് സന്ദേശത്തെ ചൊല്ലി തർക്കം ; യുവാവ് കുത്തേറ്റ് മരിച്ചു !

0
168

പഴയങ്ങാടി മാട്ടൂലിൽ യുവാവ് കുത്തേറ്റ് മരിച്ചു.മാട്ടൂൽ സൗത്ത് ബദറുപള്ളിക്കു സമീപാണ് യുവാവ് കുത്തേറ്റു മരിച്ചത്കണ്ണൂര്‍ മാട്ടൂൽ സൗത്ത് കടപ്പുറം വീട്ടിലെ കെ.ഹിഷാം അഹമ്മദ് ആണ് മരിച്ചത്.കൊലപാതകത്തിന്പി ന്നിൽ രാഷ്ട്രീയം ഇല്ലെന്നാണു സൂചന. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം നടക്കുന്നത് .

സ്കൂള്‍ വിദ്യാര്‍ഥിനിയെ വാട്സാപ്പില്‍ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് ഹിശാമിന് കുത്തേറ്റത് എന്നാണ് പോലീസ് പറയുന്നത്.മാട്ടുല്‍ സ്വദേശി സാജിദാണ് ഹിഷാമിനെ കുത്തിയതെന്ന് പൊലീസ് പറയുന്നു.ഹിഷാമിന്റെ കൂടെയുണ്ടായിരുന്ന ഷക്കീബിനും(30) അക്രമം തടയുന്നതിനിടെ കുത്തേറ്റു.ഇയാൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഷക്കീബിന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് പൊലിസ് റിപ്പോർട്ട്.

 

ഹിഷാമിന്റെ സഹോദരൻ പ്രദേശത്തെ ഒരു പെൺകുട്ടിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റിനെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് സംഘർഷമുണ്ടായിരുന്നു.അനാവശ്യ സന്ദേശങ്ങൾ അയക്കരുതെന്നു ആവശ്യപ്പെട്ടതു ഹിഷാമിന്റെ സഹോദരൻ തള്ളിയതും ഇതിനെതുടർന്നുണ്ടായ വ്യകതി വൈരാഗ്യവുമാണ് ദാരുണമായ കൊലപാതകത്തിൽ കലാശിച്ചത്.

പ്രശ്നം പറഞ്ഞു തീർക്കുന്നതിന് വേണ്ടിയായിരുന്നു ഹിശാമും സുഹൃത്തും സംഭവ സ്ഥലത് എത്തിയത് .എന്നാൽ ചർച്ച പാരാജയപ്പെടുകയും കയ്യാങ്കളിയിൽ കലാശിക്കുകയും ആയിരുന്നു .ഹിഷാമിന്റെ സഹോദരൻ മെസ്സേജ് അയച്ച പെൺകുട്ടിയുടെ ബന്ധുവാണ് സാജിദ് .അക്രമത്തിനു പിന്നിൽ മറ്റു പ്രതികളാരെങ്കിലുമുണ്ടോയെന്നു പൊലിസ് അന്വേഷിച്ചുവരികയാണ്.