കലൂർ പോക്സോ കേസ് : അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

0
142

പോക്സോ കേസ് , ലഹരി മാഫിയ ,ഇതൊക്കെ സ്ഥിരം മാധ്യവാർത്തകളൾ മാത്രം ആണെന്ന് തോന്നുന്ന പലരും ഉണ്ടാകും. പക്ഷേ ഇതൊക്കെ ​ഇപ്പോൾ തുടർക്കഥകളാണ് കേരളത്തിൽ. നമ്പർ 18 ഹോട്ടലിൽ നിരവധി പെൺകുട്ടികൾ ലഹരിക്ക് അടിമപ്പെടുന്നുണ്ടെന്നും ശാരീരമായി പ്പോലും ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നും ഒരു യുവതി വെളിപ്പെടുത്തിയത് കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു. ഈ കേസിൽ വിശദമായ അന്വേഷമം നടന്നു എന്ന് പോലും അറിവില്ല.

ഈ സമയം തന്നെ മാധ്യങ്ങലിൽ നിറഞ്ഞ വാർത്തയായൂരുന്നു കലൂരിലെ പോക്സോ കേസും. കലൂരിലുണ്ടായ ഒരു വാഹനാപകടമാണ് ലഹരി വിരുദ്ധ സംഘങ്ങളിലേക്കും പോക്സോ കേസിലേക്കും പോലീസിനെ കൊണ്ടെത്തിച്ചത്. ഇപ്പോൾ കേസിൽ പ്രതികളുടെ കസ്റ്റഡി ആവശ്യമുന്നയിച്ചിരിക്കുകയാണ്മെ ന്ന് പൊലീസ്.

പ്രതികളായ സോണിയും ജിത്തുവും ലഹരി സംഘങ്ങളിലെ കണ്ണികളാണ്. കൂടുതൽ കുട്ടികളെ ചതിയിൽപ്പെടുത്തിയോയെന്ന് അറിയാൻ ചോദ്യം ചെയ്യൽ അനിവാര്യമാണെന്ന് പൊലീസ് പറഞ്ഞു. കലൂരിലെ വാഹനാപകടം വഴി തുറന്നത് ലഹരി സംഘത്തിന്റെ പ്രവർത്തങ്ങളിലേക്കാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

പെൺകുട്ടികളെ മയക്കുമരുന്ന് കൈമാറ്റത്തിനായി ഉപയോഗിച്ചതായാണ് പൊലീസ് കണ്ടെത്തൽ. മയക്കുമരുന്നിന്റെ കാരിയേഴ്‌സ് ആയി ഉപയോഗിക്കാനാണ് പ്രണയം നടിച്ച് വിദ്യാർത്ഥിനികളെ വശത്താക്കിയത്. പിടിയിലായ യുവാക്കൾ ഇവർക്ക് എംഡിഎംഎയും സ്റ്റാമ്പും കൈമാറിയതായി പൊലീസ് പറഞ്ഞു.പ്രതികൾ പെൺകുട്ടികളുമായി കാറിൽ സഞ്ചരിക്കുമ്പോൾ വാഹനം എറണാകുളം നോർത്തിൽവെച്ച് അപകടത്തിൽപ്പെടുകയും തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനിടയിലാണ് കേസിൽ വഴിത്തിരിവുണ്ടായത്.

പെൺകുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. രണ്ട് സ്‌കൂൾ വിദ്യാർത്ഥിനികളും രണ്ട് യുവാക്കളുമാണ് കാറിലുണ്ടായിരുന്നത്. കാറുമായി അപകടത്തിൽപ്പെട്ടതിനെ തുടർന്ന് സ്‌കൂട്ടർ യാത്രക്കാരനാണ് പൊലീസിനെ വിളിച്ചത്. ശേഷം പൊലീസെത്തി അപകടവിവരം അന്വേഷിക്കുകയും വാഹനത്തിനുള്ളിൽ പരിശോധന നടത്തുകയുമായിരുന്നു.

അപടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.വാഹനം പരിശോധിക്കുന്നതിനിടയിൽ പെൺകുട്ടികളുടെ പെരുമാറ്റത്തിലുണ്ടായ സംശയമാണ് ചോദ്യം ചെയ്യലിലേക്ക് എത്തിച്ചത്. കാറിന്റെ ഡിക്കിയിൽ നിന്നടക്കം കഞ്ചാവ് സൂക്ഷിച്ചതായി കണ്ടെത്തി. നാല് കുട്ടികളും ശാരീരികമായി ഉപദ്രവിക്കപ്പെട്ടെന്ന് പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ഇതിൽ ഒരു കുട്ടിയെയാണ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.