മരണം ഒഴിഞ്ഞത് തലനാഴിഴയ്ക്ക് : അപകടത്തിന്റെ ദൃശ്യങ്ങൾ വൈറൽ

0
161

അപകടങ്ങൾ തുടർക്കഥയാണ് നമ്മുടെ നിരത്തുകളിൽ മനപ്പൂർവ്വമോ അല്ലാതയോ ഉണ്ടാകുന്ന അപകടങ്ങളുടെ ദൃശ്യങ്ങൽ പ്രചരിക്കാത്ത ദിവസങ്ങൾ ചുരുക്കമാണ്. ഇത് കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിലെ കാക്കനാട് നിയന്ത്രണം വിട്ട കാർ അപകടത്തിൽ പെട്ടതിന്റെ ദൃശ്യങ്ങളാണ്. അമിതവേ​ഗമാണ് അപകടത്തിന് കാരണമാകുന്നത്. ബെെക്കിലെത്തിയ രണ്ട പോലീസുകാർ അദഭുതകരമായാണ് രക്ഷപ്പെടുന്നത്. . മൂന്ന് പേർക്ക് പരിക്കേറ്റു.

വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നുതോടെ അപടത്തിന്റെ തീവ്രത പുറത്താകുന്നത്. . ഇൻഫോപാർക്ക് സ്റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് പരിക്കേറ്റു ഒരാളുടെ നില ഗുരുതരം. നിയന്ത്രണം വിട്ട കാർ സമീപത്തം തൂണിലിടിച്ച് വട്ടം കറങ്ങിയ ശേഷം ഇൻഫോപാർക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സമീപത്തുണ്ടയിരുന്ന വാഹനങ്ങളും കാർ ഇടിച്ചു തെറിപ്പിച്ചു. കാരിന്റെ ചില്ല് കഷ്ണം തറച്ച് പോലീസുകരന് പരിക്കേൽക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ്തി രുവല്ലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തിരുവല്ല – കായംകുളം റോഡിലെ പൊടിയാടിക്ക് സമീപം മണിപ്പുഴയിൽ ആണ് സംഭവം. തീ പിടിച്ച കാറിനുള്ളില്‍ നിന്നും കാർ യാത്രികൻ അത്ഭുതകരമായി രക്ഷപെട്ടു. അമ്പലപ്പുഴ കരൂർ വടക്കേ പുളിയ്ക്കൽ വീട്ടിൽ രാമകൃഷ്ണന്റെ ഉടമസ്ഥതയിലുളള ഹ്യൂണ്ടായ് ഐ ടെൻ കാറാണ് കത്തി നശിച്ചത്. മണിപ്പുഴ ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിന് സമീപം കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോടെ ആയിരുന്നു സംഭവം.