കടുവയുടെ ഒറ്റിറ്റി പ്രദർശനം തടഞ്ഞ് കോടതി……

0
52

തുടക്കം മുതല്‍ തന്നെ നിരവധി നിയമ പ്രതിസന്ധികളായിരുന്നു പൃഥിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ എന്ന ചിത്രത്തിന് നേരിടേണ്ടി വന്നത്. സാങ്കല്‍പ്പിക കഥയെന്നും അണിയറക്കാർ അവകാശപ്പെടുമ്പോഴും പൃഥിരാജിന്റെ കടുവാക്കുന്നേല്‍ കുര്യച്ചന്‍ എന്ന നായക കഥാപാത്രത്തിന് പ്രചോദനമായ ജോസ് കുരുവിനാക്കുന്നേല്‍ ആയിരുന്നു കേസുകളുമായി സിനിമയ്ക്ക് മുന്നില്‍ യഥാർത്ഥ ‘വില്ലാനായി’ മാറിയത്.

ജൂലൈ ഏഴിന് റിലീസ് ചെയ്ത ചിത്രത്തിന് തിയേറ്ററില്‍ വന്‍ വരവേല്‍പ്പായിരുന്നു ലഭിച്ചത്. ചിത്രം സൂപ്പർ ഹിറ്റാവുകയും ചെയ്തു. സിനിമയിലെ ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ചുള്ള ഒരു സംഭാഷണത്തിന്റെ പേരില്‍ പൊതുസമൂഹത്തില്‍ നിന്നും വിമർശനം ഉയർന്നതോടെ ആ ഭാഗം നീക്കം ചെയ്യുകയും പൃഥ്വിരാജ് ഉള്‍പ്പടേയുള്ളവർ മാപ്പ് പറയുകയും ചെയ്തിരുന്നു.എന്നാലിപ്പോഴിതാ ചിത്രത്തിന് മുന്നില്‍ വീണ്ടും നിയമകുരുക്കുമായി വന്നിരിക്കുകയാണ് ജോസ് കുരുവിനാക്കുന്നേല്‍.

ചിത്രത്തിന്റെ ഒടിടി റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടാണ് ജോസ് കുരുവിനാക്കുന്നേല്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്.നായക കഥാപാത്രത്തിന്റെ പേര് കടുവാക്കുന്നിൽ കുറുവച്ചൻ എന്നതിൽ നിന്നും കുര്യച്ചൻ എന്ന പേരിലേക്ക് മാറ്റിയ പതിപ്പ് ഇന്ത്യയിൽ മാത്രമാണ് കാണിച്ചതെന്നും വിദേശ രാജ്യങ്ങളിൽ റിലീസ് ചെയ്ത ചിത്രത്തിൽ കുറുവച്ചൻ എന്ന് തന്നെയാണ് ഉള്ളതെന്നും പുതിയ പരാതിയില്‍ ജോസ് കുരുവിനാക്കുന്നേല്‍ പറയുന്നു.