കടുവക്ക് ഒരുപാട് പ്രതീക്ഷ നൽകേണ്ട കാര്യമില്ല

0
83

കടുവ റിവ്യൂ പൃഥ്വിരാജ് ക്യാരക്ടർ നെ പറ്റി പറയുകയാണെങ്കിൽ മരണ മാസ്സ് എന്ന തന്നെ പറയേണ്ടി ഇരിക്കുന്നു.സംയുക്ത മേനോൻ ‘അമ്മ വേഷത്തിൽ വന്നതും കുട്ടികളും എല്ലാം തന്നെ നല്ല അഭിനയമായിരുന്നു. വിവേക് ഒബ്‌റോയ് ആണ് വില്ലൻ ആയി എത്തിയിരിക്കുന്നത്.സിനിമയിലെ ക്യാരക്റ്റർസ് എല്ലാം തന്നെ അവരവരുടെ ഭാഗങ്ങൾ നല്ല ഗംഭീരമായി തന്നെ അവതരിപ്പിച്ചു അലന്സിയർ ബൈജു സീമ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.ജാക്സ് ബിജോയ് ആണ് സംഗീത സംവിധാനം.

ഷാജി കൈലാസ് 10 വർഷങ്ങൾക്ക് ശേഷം മലയത്തിൽ സംവിധാനം ചെയ്ത ചിത്രമാണ് കടുവ.ഒരുപാട് പ്രതിസന്ധികൾ മറികടന്ന് എത്തിയ ചിത്രം പ്രേക്ഷകരെ നിരാശർ ആക്കിയില്ല എന്ന തന്നെ പറയാം.മാസ്സ് ആക്ഷൻ സിനിമകൾ കാണാൻ അന്യ ഭാഷ സിനിമകളെ ആശ്രയിക്കേണ്ട അവസ്ഥ മലയാളികൾക്ക് ഉണ്ടായിരുന്നു.അതിനു നല്ല ഒരു അവസാനമാണ് പൃഥ്വിരാജ് ന്റെ കടുവക്കുന്നേൽ കുര്യച്ചൻ കടുവ എന്ന സിനിമയിലൂടെ നമുക്ക് നൽകിയത്.