തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺ​ഗ്രസിന്റെ അവസ്ഥ ദുഷ്കരം

0
120

അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വിക്ക് പിന്നാലെ വിമർശനം ഏറ്റുവാങ്ങുകയാണ് കോൺ​ഗ്രസ്. കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍. ബ്രെയ്ന്‍ സ്‌ട്രോമിംഗ് നടത്താനുള്ള പാര്‍ട്ടിയുടെ തീരുമാനത്തെ ആക്ഷേപിച്ചായിരുന്ന വിമര്‍ശനം.നിയമസഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ തോല്‍വിയോ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ വിശ്വാസം ഊട്ടിയുറപ്പിക്കാനുള്ള സി.ഡബ്ല്യു.സിയുടെ തീരുമാനമോ തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്ന് ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സിബല്‍ പറഞ്ഞു.സി.ഡബ്ല്യു.സിക്ക് പുറത്തുള്ള വലിയൊരു വിഭാഗം നേതാക്കള്‍ക്ക് തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘സബ് കി കോണ്‍ഗ്രസ്’ വേണമെന്നത് തികച്ചും തന്റെ വ്യക്തിപരമായ വീക്ഷണമാണെന്നും മറ്റു ചിലര്‍ക്ക് ‘ഘര്‍ കി കോണ്‍ഗ്രസ്’ വേണമെന്നാണെന്നും അദ്ദേഹം പറഞ്ഞു.എനിക്ക് തീര്‍ച്ചയായും ഒരു ‘ഘര്‍ കി കോണ്‍ഗ്രസ്’ ആവശ്യമില്ല. എന്റെ അവസാന ശ്വാസം വരെ ‘സബ് കി കോണ്‍ഗ്രസിന്’ വേണ്ടി ഞാന്‍ പോരാടും. ഈ ‘സബ് കി കോണ്‍ഗ്രസ്’ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഒരുമിച്ചുകൂടുകയല്ല, മറിച്ച് ബി.ജെ.പിയെ ആഗ്രഹിക്കാത്ത ഇന്ത്യയിലെ എല്ലാവരെയും ഒരുമിപ്പിക്കുക എന്നതാണ്, ”അദ്ദേഹം പറഞ്ഞു.