ഇത് പാകിസ്ഥാനല്ല ഇന്ത്യയാണ് : സുരേന്ദ്രൻ

0
141

മുൻ നിശ്ചയിച്ച പ്രകാരം സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഭൂരിപക്ഷ കേന്ദ്രങ്ങളിൽ റാലി നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോഴിക്കോട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസിൽ നിന്ന് ലഭിക്കുന്ന അനുമതി നോക്കിയല്ല സംഘപരിവാർ സംഘടനകൾ റാലി നടത്തുന്നത്. രാജ്യത്ത് എവിടെയും പ്രകടനം നടത്താനുള്ള അവകാശം ഞങ്ങൾക്കുണ്ട്. മുൻ നിശ്ചയിച്ച പ്രകാരം തന്നെ ഇന്ന് സംസ്ഥാനത്തെ വിവിധ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ സംഘപരിവാർ സംഘടനകൾ ഒരുമിച്ച് ചേർന്ന് പോപ്പുലർ ഫ്രണ്ട് ഭീകരതക്കെതിരെ പ്രകടനം നടത്തുമെന്നും സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു.

പ്രകടനവുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെങ്കിൽ പൊലീസ് നടപടിയെടുക്കേണ്ടത് പോപ്പുലർ ഫ്രണ്ടിനെതിരെയാണ്. ഞങ്ങൾ കലാപമുണ്ടാക്കാൻ പോകുന്നവരല്ല. സാമാധാനമായി പ്രതിഷേധിക്കുകയാണ് ചെയ്യുന്നത്. പ്രകടനം നടത്തരുതെന്ന് പറയാൻ ഇത് പാക്കിസ്ഥാനല്ല. ഇന്ത്യാരാജ്യമാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.