കെ റെയിലിനായി വീട് ചവിട്ടിപൊളിക്കുന്ന ​ദൃശ്യങ്ങൾ

0
213

കെ-റെയിലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം കൊല്ലത്ത് ഒരു കുടുംബം പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊല്ലത്ത് തന്നെ ഒരു വീടിന്റെ വാതിൽ കെ റെയിൽ ജീവനക്കാർ ചവിട്ടിപ്പൊളിക്കുന്ന ദൃശ്യങ്ങൾ വെെറലാകുന്നത്. അടുക്കളയിൽ സർവ്വേ കല്ല് സ്ഥാപിക്കാനാണ് ഇവർ എത്തിയത്. കുടുംബം ഇത് സമ്മതിക്കാത്തതിനെ തുടർന്ന് പോലീസിന്റെ അനുവാദത്തോടെയാണ് ജീവനക്കാർ വാതിൽ ചവിട്ടി പൊളിക്കുന്നത്. നേരത്തെ നോട്ടീസ് പോലും തരാതെയാണ് ഇത്തരത്തിൽ വീട്ടിൽ അതിക്രമിച്ച് കയറിയതെന്ന് കുടുംബം പറയുന്നു.