മുളക്കുഴ പിരളശ്ശേരിയില്‍ കെ റെയില്‍ പദ്ധതിക്ക് വേണ്ടി കല്ലിടാനുള്ള നീക്കത്തിനെതിരെ വൻ പ്രതിഷേധം .സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് പ്രേതിഷേധത്തിൽ പങ്കെടുത്തത് . 92 വയസുകാരിയായ വൃദ്ധയുള്‍പ്പെടെ ഉദ്യോഗസ്ഥരെ തടയാന്‍ വേണ്ടിയെത്തി. പിരളശേരി സ്വദേശിനി ഏലിയാമ്മയാണ് ഉദ്യോഗസ്ഥരുടെ കല്ലിടല്‍ തടയാന്‍ മുന്നിട്ടിറങ്ങിയത്. പൊലീസ് പണിപ്പെട്ടാണ് 92കാരിയെ പിന്തിരിപ്പിച്ചത്. പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു . കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയസമിതി നേതാക്കളടക്കം 18പേരെ അറസ്റ്റ് ചെയ്തു.
സ്ത്രീകളടക്കമുള്ളവരുടെ പ്രതിഷേധം അവഗണിച്ച് ഉദ്യോഗസ്ഥർ കല്ലിടുകയും ചെയ്തു .എന്നാൽ സ്ഥാപിച്ച കല്ലുകൾ നാട്ടുകാർ പിഴുതെറിഞ്ഞു ത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചെത്തി വീണ്ടും കല്ല് കുഴിയില്‍ ഉറപ്പിച്ചു. 13 കല്ലുകളാണ് വെള്ളിയാഴ്ച്ച ചെങ്ങന്നൂര്‍ പിരളശ്ശേരി ഭാഗത്ത് സ്ഥാപിച്ചത്. പിരളശ്ശേരിയിൽ വരുംദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. സമരസമിതി നേതാക്കളായ ജില്ല കൺവീനർ മധു ചെങ്ങന്നൂർ, ടി. കോശി, ഫിലിപ് വർഗീസ്, റെജി തോമസ്, ജേക്കബ് വർഗീസ്, സ്റ്റീഫൻ വർഗീസ്, ഫിലിപ് ഐപ്പ്, കെ.വി. ജയിംസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം