ഇങ്ങനെയാകണം ജനപ്രതിനിധി : ​ഗണേശ്കുമാർ എംഎൽഎ പൊളിച്ചു

0
116

ഇതായിരിക്കണം ഇങ്ങനെയായിരിക്കണം ജനപ്രതിനിധി. ഇവിടെ പാർട്ടി ഒന്നും നോക്കണ്ട ഒരു വീട് വൃത്തികേടാക്കിയിട്ടാൽ ഒരു ​ഗൃഹനാഥൻ എങ്ങനെ പ്രതികരിക്കും അതേ പ്രതികരണമാണ് ഇവിടെ കണ്ടത്. ഒരു കാര്യം ഉണ്ട് സ്വന്തം വീട് ആണെങ്കിൽ ആരും ഇത്തരത്തിൽ വൃത്തികേടാക്കില്ല എന്നത് മറ്റൊരു സത്യം. സർക്കാർആശുപത്രി ,സർക്കാർ ഉപകരണങ്ങൾ, എന്തിന് പബ്ലിക്ക് ടോയ്ലെറ്റ് പോലും സ്വന്തം ആവശ്യം കഴിഞ്ഞ് വൃത്തിയാക്കാൻ മടി കാണിക്കുന്ന എല്ലാ മലയാളികളും ഈ വീഡിയോ കാണോണ്ടതാണ്. പലപ്പോഴും സർക്കാർ ആശുപത്രിയിലേക്ക് പോകാൻ നമ്മൾ മടികാണിക്കുന്നതിന് കാരണം വൃത്തിഹീനമായ അന്തരീക്ഷം തന്നെയാണ്. ഇവിടെ എത്തുന്നവരും ഇവിടെ ജോലി ചെയ്യുന്നവരും മാത്രമാണ് ഇതിന്റെ കാരണക്കാർ. ആരോടും ആത്മാർത്ഥത ഇല്ല എന്നതാണ് ഇതിന്റെ കാരണം. ഇതിപ്പോ വേണമെങ്കിൽ ഷോ കാണിക്കാൻ വേണ്ടി എംഎൽ എകാട്ടിക്കൂട്ടിയതാണ് എന്ന് പറയുന്നവ്ർ ഉണ്ടാകാം. എന്തായാലും പറഞ്ഞതിൽ നൂറ് ശതമാനം സത്യംആണ് എന്നുള്ളതാണ് പറയാനുള്ളത്.

എംഎൽഎ ഫണ്ടിൽ നിന്നും മൂന്ന് കോടി രൂപ ചെലവഴിച്ച് പൂർത്തിയാക്കിയ ആശുപത്രി കെട്ടിടം. ഉദ്ഘാടനത്തിന് സജ്ജമായ കെട്ടിടം സന്ദർശിക്കാനെത്തുന്ന എംഎൽഎ . പത്തനാപുരം തലവൂരിലെ ആയൂർവേദ ആശുപത്രിയിലെലാണ് ഈ സംഭവങ്ങൾ അരങ്ങേറുന്നത്. കൃത്യമായി ഈ വീഡിയോയിൽ ആശുപ്ത്രി കെട്ടിടത്തിന്റെ വൃത്തിഹീനമായ അന്തരീതകക്ഷമം കാണാൻ കഴിയുന്നതാണ്, . വൃത്തിയില്ലാത്ത അഴുക്കു നിറഞ്ഞ തറയും ഉപകരണങ്ങളും കണ്ട എംഎലൽഎ പൊട്ടിത്തെറിച്ചു.ആറ് മാസം മുമ്പ് തുറന്ന് കൊടുത്ത ശൗചാലയം വരെ തകർന്ന നിലയിൽ കണ്ട എംഎൽഎ പ്രകോപിതനാക്കി ഒടുവിൽ സം​ഗതി വെെറലുമായി.