നടന്‍ ജോജു ജോര്‍ജിനെതിരെ കേസെടുക്കണമെന്ന പരാതിയുമായി കെഎസ് യു. വാഗമണ്ണില്‍ കഴിഞ്ഞ ദിവസം ഓഫ് റോഡ് റൈഡില്‍ പങ്കെടുത്തതിനാണ് താരത്തിനെതിരെ പരാതിയുമായി കെഎസ് യു രംഗത്തെത്തിയത്. വാഗമണ്‍ എംഎംജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് റൈഡ് സംഘടിപ്പിച്ചത്.
സുരക്ഷ സംവിധാനങ്ങളുമില്ലാതെ അപകടകരമായ രീതിയിലാണിത് നടത്തിയത്. കൃഷിക്കു മാത്രമെ ഉപയോഗിക്കാവൂ എന്ന നിബന്ധനയുള്ള ഭൂമിയില്‍ നിയമവിരുദ്ധമായി ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചെന്നും ഇത് പ്ലാന്‍റേഷന്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് കെഎസ് യുവിന്റെ പരാതി. കഴിഞ്ഞ ദിവസമാണ് ജോജു ജോര്‍ജിന്റെ ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്