ജോജു ജോര്‍ജ് ഓഫ്‌റോഡ് റേസ് സംഘടിപ്പിച്ചത് മരണപ്പെട്ട സുഹൃത്തിന്റെ കുടുംബത്തെ സഹായിക്കാൻ

0
115

ജോജു ജോര്‍ജ് പങ്കെടുത്ത വാഗമണിലെ ഓഫ്‌റോഡ് റേസ് സംഘടിപ്പിച്ചത് മരണപ്പെട്ട സുഹൃത്തിന്റെ കുടുംബത്തെ സഹായിക്കാനാണെന്ന് സംഘാടകര്‍. വാഗമണിലെ എം.എം.ജെ എസ്റ്റേറ്റില്‍ വെച്ചായിരുന്നു ഓഫ്‌റോഡ് റേസ് സംഘടിപ്പിച്ചത്. പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെയായിരുന്നു പരിപാടി നടത്തിയത്.

ഇതില്‍ നടന്‍ ജോജു ജോര്‍ജും പങ്കെടുത്തിരുന്നു. ജോജു വാഹനമോടിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ജോജുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് മോട്ടോര്‍ വാഹന വകുപ്പിന് പരാതി നല്‍കിയിരുന്നു.