മഞ്ജുവാര്യരോടുള്ള ആരാധന മൂത്ത് ജയസൂര്യ കാട്ടിക്കൂട്ടിയത് ഇങ്ങനെ

0
123

മഞ്ജുവാര്യരെ ആദ്യം കണ്ട അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് നടൻ ജയസൂര്യ. ജയസൂര്യയും മഞ്ജുവും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം മേരി ആവാസ് സുനോയുടെ ട്രെയ്‌ലര്‍ ലോഞ്ചില്‍ വെച്ച് സംസാരിക്കുകയായിരുന്നു താരം.

വര്‍ഷങ്ങള്‍ക്ക് മുമ്പ്, പത്രം എന്ന സിനിമയില്‍ നായികയായി വന്നത് മഞ്ജു വാര്യര്‍ ആയിരുന്നു. അതിലൊരു വേഷമെങ്കിലും കിട്ടാന്‍, ഒരു ജൂനിയര്‍ ആര്‍ടിസ്റ്റിന്റെ വേഷം കിട്ടാന്‍ വേണ്ടി ഞാന്‍ പല ദിവസങ്ങളും നടന്നപ്പോള്‍, അതില്‍ ഒരു ദിവസം ദൂരെനിന്ന് മഞ്ജു വാര്യരെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി. ”

പിന്നീട് എനിക്ക് പത്രം എന്ന ആ സിനിമയില്‍, ഹനീഫ്ക്ക സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇതുപോലെ പത്രക്കാര്‍ ഇരിക്കുന്നതിന്റെ കൂട്ടത്തില്‍ ആദ്യത്തെയോ രണ്ടാമത്തെയോ നിരയില്‍ ഇരിക്കാനുള്ള ഒരു ഭാഗ്യം എനിക്ക് കിട്ടി. മഞ്ജുവിനെ ചിരിച്ച മുഖത്തോട് കൂടിയല്ലാതെ ഞാന്‍ കണ്ടിട്ടില്ല.

ഒരു സീനിയോരിറ്റി കാര്യങ്ങളൊന്നുമില്ലാതെ എന്നും ഒരു സ്റ്റുഡന്റ് ആയി ഇരിക്കുന്നത് കൊണ്ട് തന്നെയാണ് മഞ്ജു ഇന്നത്തെ സൂപ്പര്‍സ്റ്റാറായിട്ട് നില്‍ക്കുന്നത്, എന്ന് ഞാന്‍ വിശ്വസിക്കുന്നു. ജയസൂര്യ പറഞ്ഞു. മഞ്ജു വാര്യര്‍, ജയസൂര്യ, ശിവദ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ക്യാപ്റ്റന്‍, വെള്ളം എന്നീ സിനിമകള്‍ക്ക് ശേഷം ജയസൂര്യയും പ്രജേഷ് സെന്നും ഒന്നിക്കുന്ന സിനിമ കൂടിയാണ് മേരി ആവാസ് സുനോ.