ജയസൂര്യയ്ക്ക് ​ഗോൾഡൻ വിസ

0
170

നടൻ ജയസൂര്യക്ക് യു.എ.ഇ ​ഗോൾഡൻ വിസ. വ്യവസായി എം.എ.യൂസഫലിയിൽ നിന്ന് അദ്ദേഹം വിസ ഏറ്റുവാങ്ങി. ഭാര്യ സരിതയ്‌ക്കൊപ്പം ദുബായിലെത്തിയാണ് ജയസൂര്യ ഗോൾഡൻ വിസ സ്വീകരിച്ചത്. ബിസിനസ്-ചലച്ചിത്ര-കായിക രംഗത്തുനിന്ന് ഉൾപ്പെടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കാണ് യുഎഇ ഗോൾഡൻ വിസ നൽകുന്നത്.

നേരത്തേ മലയാളസിനിമയിൽ നിന്ന് മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ, ടൊവിനോ തോമസ്, ആസിഫ് അലി, ആശാ ശരത്, ശ്വേതാ മേനോൻ തുടങ്ങി നിരവധി പേർക്ക് ​ഗോൾഡൻ വിസ ലഭിച്ചിരുന്നു.