കഴിഞ്ഞ കുറച്ച് നാളുകളായി ജയറാം മലയാള സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. അതിന് വ്യക്തമായ കാരണമുണ്ട് എന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടൻ ജയറാം .നിരന്തരമായി സിനിമ പരാജയപ്പെടുന്നതിന് കാരണം ഇഷ്ടപ്പെടുന്ന കുറച്ച് അമ്മമാര്‍, സഹോദരിമാര്‍, സഹോദരന്മാര്‍ അവരൊക്കെ വിട്ട് കുറച്ച് അകന്ന് പോകുന്നുണ്ടോ എന്ന തോന്നൽ വളരെ സങ്കടപ്പെടുത്തി.
എന്റെ ഒരുപാട് സിനിമകള്‍ ഡൗണില്‍ പോയ്‌ക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു രാജസേനന്റെ മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന സിനിമ വന്നത്. അങ്ങനെ പ്രേക്ഷര്‍ക്ക് ഇഷ്ടപ്പെട്ട ഒരു സ്ഥാനം വീണ്ടും എനിക്ക് തിരിച്ചുതന്നു. അതിന് ശേഷം കുറേക്കാലം കഴിഞ്ഞ് വീണ്ടും ഒരുപാട് സിനിമകള്‍ പരാജയപ്പെട്ടപ്പോള്‍ അക്കു അക്ബര്‍ സംവിധാനം ചെയ്ത വെറുതെ ഒരു ഭാര്യ വന്നപ്പോള്‍ തിരിച്ച് ആ സ്ഥാനം ലിഫ്റ്റ് ചെയ്ത് കിട്ടി.
2019 ആയപ്പോള്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടാത്ത രീതിയിലാണ് ഞാന്‍ പോവുന്നത് എന്ന് തോന്നി. അങ്ങനെ കുറച്ചുകാലത്തേക്ക് ഞാന്‍ സിനിമകള്‍ ചെയ്യുന്നില്ല എന്ന് സ്വയം തീരുമാനമെടുത്തു. മനസ്സിന് ഒരു സ്പാര്‍ക്കായി തോന്നുന്ന ഒരു സിനിമ എന്നെങ്കിലും ദൈവം കൊണ്ടുതരുമ്പോള്‍ അത് ചെയ്യാം എന്ന് ഉറച്ച തീരുമാനമെടുത്തു.ഇപ്പോൾ മൂന്ന് വര്‍ഷത്തിന് ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകള്‍’ എന്ന സിനിമയിലൂടെ ജയറാം വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവരികയാണ്. ഏപ്രില്‍ 29നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.