ബിഗ് ബോസിൽ നിന്നും ജാസ്മിൻ പിന്മാറുന്നു; പൊട്ടി കരഞ്ഞ് ജാസ്മിന്‍ !ബിഗ്‌ബോസിൽ നിന്നും പുറത്തുപോകണമെന്ന് ആവശ്യം

0
182

ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ഏറ്റവും ശക്തരായ മത്സരാര്ഥികളിൽ ഒരാളാണ് ജാസ്മിൻ മൂസ .തന്റെ നിലപാടിലൂടെ ജാസ്മിൻ ഏവരെയും ഞെട്ടിച്ചട്ടുണ്ട് .നിരവധി ആളുകളാണ് ജാസ്മിന്ആരാധകാരായിട്ടുള്ളത് തന്നെ .എന്നാൽ ഇപ്പോൾ ഇതാ ജാസ്മിൻ ആരാധകരെ ഏറെ ഞെട്ടിക്കുന്ന വാക്കുകളാണ് ജാസ്മിൻ ബിഗ്‌ബോസിനോട് ആവശ്യപ്പെട്ടിരിക്കുന്നത് .തന്നെ ബിഗ് ബോസ്സിൽ നിന്നും എവിക്ട് ചെയ്യണം എന്നാണ് ജാസ്മിൻ ബിഗ്‌ബോസിനോട് ആവശ്യപ്പെട്ടിരിക്കുന്നത് .

ജാസ്മിന്റെ വയ്ക്കുകൾ ഇങ്ങനെ ആയിരുന്നു ‘ ബിഗ് ബോസിനോടും മോഹന്‍ലാലിനോടും മലയാളി ഓഡിയന്‍സിനോടും പറയുകയാണ്, ഞാന്‍ ഇവിടെ വരെ നിന്നതിന്റെ എന്റെ പെയ്‌മെന്റ് കിട്ടി എന്നുണ്ടെങ്കില്‍ എന്നെ എലിമിനേറ്റ് ചെയ്യണം. ഈ വീട്ടില്‍ നില്‍ക്കാന്‍ ഞാന്‍ യോഗ്യയല്ലെന്നും ജാസ്മിന്‍ പറയുന്നു. ഈ വീട്ടില്‍ ഇങ്ങനെയൊക്കെ വ്യത്യസ്തരായ മത്സരാര്‍ത്ഥികളാണുള്ളത്, പക്ഷെ ഞാന്‍ ഇവിടെ നില്‍ക്കാന്‍ യോഗ്യയല്ല. please do me a favour’.എന്നാണ് ജാസ്മിൻ ബിഗ്‌ബോസിനോട് പറയുന്നത് .

എന്നാൽ ജാസ്മിൻ തമാശയായി പറഞ്ഞതാകാം ഇത് എന്നാണ് ആരാധകർ പറയുന്നത് . അതേസമയം ഇതിന്പ്രൊ പിന്നാലെ എത്തിയ മോ വീഡിയോ ജാസ്മിന്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. സ്‌പോണ്‍സര്‍ ടാസ്‌കിന്റെ വിവരങ്ങള്‍ റിയാസ് വായിക്കുന്നതിനിടെയായിരുന്നു  ജാസ്മിന് തനിക്ക് തലകറങ്ങുന്നതായി അറിയിച്ചു . ഇതോടെ എല്ലാവരും താരത്തിന് ചുറ്റും കൂടി. പിന്നാലെ മെഡിക്കല്‍ റൂമിലേക്ക് ജാസ്മിനെ മാറ്റുകയായിരുന്നു.മെഡിക്കല്‍ റൂമില്‍ കയറിയ ജാസ്മിന്‍ പറഞ്ഞത് എനിക്ക്  ഇവിടെ നിന്ന് പുറത്ത് കടന്നാല്‍ മതി എന്നാണ്. ഇത് പറഞ്ഞുകൊണ്ട് ജാസ്മിൻ പൊട്ടിക്കരയുകയും ചെയ്തു .

വളരെ തന്റേടിയായ യുവതിയാണ് ജാസ്മിൻ.ഏത് പ്രേശ്നത്തെയും നേരിടാനുള്ള കഴിവും ജാസ്മിൻ ഉണ്ട് അതുകൊണ്ട് തന്നെ ജാസ്മിൻ കരഞ്ഞ് ഇതുവരെ ആരും തന്നെ കണ്ടിട്ടില്ലായിരുന്നു .എന്തായാലും ജാസ്മിന്റെ ഈ അവസ്ഥ ആരാധകരെ വളരെയധികം വിഷമിപ്പിച്ചിട്ടുണ്ട് .എത്രയും വേഗം തന്നെ ആരോഗ്യം വീണ്ടെടുത്ത് ജാസ്മിൻ തിരികെ എത്താനാണ് എല്ലാവരും ആഗ്രഹിക്കുന്നത്